ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

Posted by

അപ്പോഴാണ് അപ്പു ആ കാര്യം ശ്രെദ്ധിച്ചത്.

“ അതൊന്നും സാരമില്ല നീ താഴേക്ക് ചെല്ല് “

“ഞാൻ എങ്ങനെയാ അങ്ങോട്ട് പോകുവാ കുഞ്ചുന് എങ്കിലും വന്നൊന്ന് വിളിച്ചൂടായിരുന്നോ “

“ ദേ.. ഈ രണ്ട് കാലും ചവിട്ടി പോ . അല്ല അവളെപ്പോ എത്തി “

“ ഒന്ന് പോ അപ്പുവേട്ടാ . ആ അത് ഇന്നലെ അപ്പുവേട്ടൻ പോയി കഴിഞ്ഞ്“

“ ഉം ..ദേ സമയം 8കഴിഞ്ഞു പെണ്ണേ ഞാൻ റെഡി ആവട്ടെ “

അപ്പു വേകം താഴേക്ക് ഓടി , അമ്മു മടിച്ച് മടിച്ച് താഴേക്ക് പോയി . അപ്പു കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ അമ്മു അവനോട് മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. അപ്പു മുറിയിലേക്ക് നടന്നു , പുറകെ അമ്മുവും .

“ എന്താടി …”

“ ‘അമ്മ എന്നോട് ചോദിച്ചു . “

“ ഒരുമിച്ചാണോ കിടന്നെന്ന്”

“ എന്നിട്ട് നീ എന്തു പറഞ്ഞു “

“ ഞാൻ പറഞ്ഞു അവിടെ ഇരുന്ന് ഉറങ്ങി പോയതാണെന്ന് “

“ ആ പിന്നെന്നാ “

“ മുത്തശ്ശി മുത്തശ്ശനോട് പറയുന്നത് കേട്ടു “

“എന്ത് …”

“ പിള്ളേര് ഒരുമിച്ചാകിടന്നത് , ചോദിച്ചപ്പോ അവൻ മടിയിൽ തലവച് ഉറങ്ങി പോയി എന്നൊക്കെ “

“ആ അതിന് എന്താ “

“ എന്നിട്ട് പറഞ്ഞു വാതിൽ അകത്ത് നിന്നും കുറ്റി ഇട്ടിരുന്നു അതൊക്കെ എങ്ങനെയാ എന്ന് “

“അയ്യോ .. അച്ഛമ്മ ആ തലത്തിലേക്ക് ചിന്തിച്ചോ … എന്തായാലും വരുന്നിടത് വച്ചുകണം , അച്ഛച്ഛൻ എന്തായാലും എന്നെ വിളിക്കാതിരിക്കില്ല . നീ പോയി ചായ എടുക്ക് “

“ ഉം …. “

എന്നത്തേയും പോലെ അപ്പു ചായയും കുടിച്ച് പുറപ്പെട്ടു . കടയിലെത്തി എല്ലാവരെയും കണ്ട് തലേ ദിവസത്തെ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു .
അമ്പിളി അപ്പുവിന്റെ അടുത്തുള്ള സെക്ഷനിൽ നിന്നും .

“ ഇന്നലെ എന്താ ഹരി വരാതിരുന്നെ “

“ ഏയ്‌ ഒന്നുമില്ല ചുമ്മാ ,രാവിലെ എണീറ്റപ്പോൾ ചെറിയ ഒരു മടി. “

അവളൊന്ന് ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *