അപ്പുവന്ന് കട്ടിലിന്റെ മറ്റേ അറ്റത്തും കിടന്നു , കുറച്ചുനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല . അമ്മുപതിയെ അപ്പുവിന്റെ അരികിലേക്ക് ചേർന്നു കിടന്നു. പുതപ്പ് വലിച്ച് അവളുടെയും അവന്റെയും മേത്തുടെ ഇട്ട് അവൾ അവന്റെ വലം നെഞ്ചിലേക്ക് തലവച് പറ്റി ചേർന്ന് കിടന്നു .
ലാളനയോടെ അപ്പു അവളെ ചേർത്ത് പിടിച്ചു , അമ്മു വലംകൈ അവന്റെ വയറിനെ ചുറ്റിപിടിച്ചു. അപ്പുവിന്റെ മനസ്സ് കാമുകനിൽ നിന്നും പക്വതയുള്ള ഭർത്താവായി മാറി. അവളുടെ നെറുകയിൽ ഒരു ചുടു ചുംബനം നേർന്ന് കൂടുതൽ ചേർത്ത് പിടിച്ചു. രണ്ടു പേരും മറ്റൊരു സുഖ നിദ്രയിലേക്ക് പോയി .
മുറിയുടെ വാതിലിൽ ഉള്ള മുട്ട് കേട്ടാണ് അവര് ഉണർന്നത്. അമ്മു പതിയെ പുതപ്പിനുള്ളിൽ നിന്നും തല ഉയർത്തി അപ്പുവിനെ നോക്കി , നല്ല ഉറക്കമാണ് . അവൾ പുതപ്പ് മാറ്റി പതിയെ എഴുനേറ്റ് വാതിലിനടുത്തേക്ക് ചെന്ന് വാതിൽ തുറന്നു .
വാതിൽ തുറന്നപ്പോൾ അമ്മു കണ്ടത് അമ്മമ്മയെ.
ഉറക്ക ചടവോടെ വാതിൽ തുറന്ന അമ്മുവിനെ കണ്ട അമ്മമ്മ ഒന്നു ഞെട്ടി .
“ നീ ഇവിടെയാണോ അമ്മുവേ കിടന്നേ”
അതിശയത്തോടെ ഉള്ള ആമ്മുമ്മയുടെ ചോദ്യം കേട്ട് അമ്മു ഒന്ന് ഞെട്ടി , ഈശ്വരാ അപ്പുവേട്ടന്റെ കൂടെ ആണ് ഞാൻ കിടന്നത് . മുത്തശ്ശി തെറ്റി ധരിച്ചോ .
“ അത് അമ്മമ്മേ ഇന്നലെ അപ്പുവേട്ടന് തലവേദന വന്നപ്പോൾ എന്റെ മടിയിൽ തലവച്ചാ കിടന്നേ ഞാനും അവിടെ ഇരുന്ന് ഉറങ്ങി പോയി .
“ നേരം കുറെ ആയി അപ്പുവിനോട് കടയിൽ പോകാൻ പറ “
“ആം… “
മുത്തശ്ശി തിരിഞ്ഞ് നടന്നപ്പോൾ അമ്മു അപ്പുവിന്റെ അടുത്തേക്ക് ചെന്നു .
“ അപ്പുവേട്ടാ .. അപ്പുവേട്ടാ ഒന്ന് ഏണിച്ചേ “
അമ്മുവിന്റെ ധൃതിയിൽ ഉള്ള വിളികേട്ട് അപ്പു ഞെട്ടി എഴുനേറ്റു .
“ എന്തേ…. “
“ അപ്പുവേട്ടാ അച്ഛമ്മ ഇപ്പോ വന്നു ഡോറിൽ മുട്ടി , ഞാൻ പോയി തുറക്കുകയും ചെയ്തു . “
“ അതിനെന്നാ “
“ ഞാൻ അപ്പുവെട്ടന്റെ കൂടെയാണോ കിടന്നത് എന്ന് ചോദിച്ചു “
“ അതിനെന്നാ അമ്മു “
“ കല്യാണത്തിന് മുൻപ് ഇങ്ങനൊക്കെ കിടക്കുന്നത് തെറ്റല്ലേ , അമ്മമ്മ മിക്കവാറും തെറ്റിദരിസിച്ചുകാണും .”