നേരിൽ കാണുമ്പോഴും, അല്ലാത്തപ്പോഴും അദ്ദേഹത്തിലെ സ്നേഹത്തിന്റെ അളവ് ഒരുപോലെയാണ്. അതാണ് ഞാൻ അദ്ദേഹത്തിൽ കാണുന്ന ഒരു വലിയ ക്വാളിറ്റി…..
വല്ലപ്പോഴും മാത്രമേ ഒരു ഫോൺ കോൾ ചെയ്യാറുള്ളൂ, അത് പക്ഷെ ഒരുപാട് മധുരതരമാണ്…… എല്ലാം ദിവസവും ഫോൺ ചെയ്തു വെറുപ്പിക്കുന്ന രീതിയിലുള്ള വർത്തമാനം, അഥവാ റൂട്ട് മാറ്റിയുള്ള സംസാരം അതുപോലുള്ള അനുഭവങ്ങൾ ഇത്രയും നാളുകൾക്കിടെ ഒരു തവണ പോലും റെജിയേട്ടനിൽ നിന്നും എനിക്കുണ്ടായിട്ടില്ല…
അങ്ങിനെ ഒക്കെ ആയാലും ആളൊരു വലിയ പരസഹായിയാണ്, ആ ദേശത്ത് തന്നെ പുള്ളിയെ അറിയാത്ത ആരുമില്ലന്നു മാത്രമല്ല,
കല്യാണങ്ങൾ, മരണവീട്, അങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിൽ പുള്ളിയും കുറച്ച് സുഹൃത്തുക്കളും കൂടി അകമഴിഞ്ഞ സഹായ സഹകരണങ്ങളും അത്യാവശ്യം ചെറിയ ധനസഹായവുമൊക്കെ ചെയ്യും…
അതൊക്കെ, പുള്ളീടെ വക സ്വന്തം പോക്കറ്റിൽ നിന്നള്ള സ്‌പോൺസേർഡ് പ്രോഗ്രാം ആണ്…..
ഈ കല്യാണവീട്ടിലെ കാര്യങ്ങൾ പോലും പുള്ളിയുടെ നിയന്ത്രത്തിലാണ്……. നിമ്മിയുടെ സഹോദരന്റെ സ്ഥാനത്തു നിന്ന് കൊണ്ട് സഹായിച്ചും സഹകരിച്ചും ഇത്രയും കാര്യങ്ങൾ അടുപ്പിച്ചു കൊണ്ടു വരിക, എന്നത് അത്ര എളുപ്പമുളള കാര്യമാണെന്ന് തോന്നുന്നില്ല…
എന്നാൽ അവരുടെ അകന്ന ഒരു ബന്ധു മാത്രമാണ് റെജിച്ചേട്ടൻ…..
ഈ “നിമ്മിക്ക് ” ഒരു സഹോദരൻ ഉണ്ടായിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ പെട്ട് മരിച്ച് പോയി,
“സജീവേട്ടൻ” …… എന്റെ റെജിയേട്ടനും സജീവേട്ടനും ഉറ്റ സുഹൃത്തുക്കളയിരുന്നു. “ചക്കരയും, പീരയും” എന്നാണ് സുഹൃത്തുക്കൾ ഇവരെ വിളിച്ചിരുന്നത്….
ആ ഒരു ബന്ധം വച്ചാണ് പുള്ളി ഇവിടെത്തെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്…….
ങാ.. ഈ കക്ഷിക്ക്,…. സജീവേട്ടൻ, എന്നോട് പണ്ട് ഒരു ലൈൻ ഉണ്ടായിരുന്നു എന്നാണ് എന്റെ അറിവ്, അത് കുറെ നാൾക്ക് ശേഷം നിമ്മി തന്നെയാണ് എന്നോട് പറഞ്ഞത്…..