അൽപ്പം അകലെയായത് കൊണ്ട് ഞങ്ങൾക്കു പരസ്പരം കാണാൻ പറ്റാതെയായി. പക്ഷെ വല്ലപ്പോഴും തമ്മിൽ കാണുമായിരുന്നു, എന്നതൊഴിച്ചാൽ, ആ വിരഹത്തിനു എന്ത് പേരിട്ടു വിളിക്കുമെന്ന് എനിക്കറിയില്ല…..
ഇന്നത്തെ പോലെ മൊബൈൽ ഫോണുകളുടെ കാലഘട്ടം ആയിരുന്നില്ല എന്നത് കൊണ്ട്, അന്ന് വല്ലപ്പോഴും എഴുത്തുകളിലൂടെ വിശേഷം കൈമാറുക എന്നതിലുപരി, എന്റെ വീട്ടിൽ ലാൻഡ് ഫോൺ കിട്ടുന്നത് വരെ, സെൻട്രൽ ഗവർമെന്റ് ന്റെ തപാൽ പെട്ടിയെയും, അത് കൊണ്ടുവരുന്ന പോസ്റ്റുമാനെയും ധ്യാനിച്ച് കഴിഞ്ഞിരുന്ന നാളുകൾ എത്രയോ…….
വല്ലപ്പോഴും എഴുതുന്ന എഴുതുകളിലും…..
അതിന്നു ശേഷം, വല്ലപ്പോഴും ചെയ്യുന്ന ഫോണിൽ പോലും വേറെ വിധത്തിൽ ഒരു വാചകമോ, വാക്കോ, കാണാറില്ല…. പ്രേമമാണോ എന്ന് ചോദിച്ചാൽ “അതേ”…
വ്യക്തിപരമായി പുള്ളിയെ കുറിച്ച് പറഞ്ഞാൽ… നല്ല അധ്വാന ശീലം, എക്സ്ട്രാ ഡീസന്റ് പെരുമാറ്റം,
നല്ല വിദ്യാഭ്യാസം, MA.B Ed ഒക്കെ കഴിഞ്ഞു.
ഒരു അധ്യാപകന്റെ ജോലിക്കു വേണ്ടി കുറെ അലഞ്ഞു നടന്നെങ്കിലും, അതിന് ഭീമമായ സംഖ്യ കൈക്കൂലിയായി കൊടുക്കണമെന്നത് കൊണ്ട് തന്നെ പുള്ളി പിന്മാറിയതാണ്. കൈക്കൂലി കൊടുത്തിട്ട് തനിക്ക് ഒരു ജോലി വേണമെന്നില്ല,. എന്നാണ് പുള്ളിക്കാരന്റെ ന്യായം …
എന്റെ വീട്ടുകാരുടെ കാഴ്ചപ്പാടിൽ പോരായ്മകളുടെ കൂട്ടത്തിൽ, പുള്ളിക്ക് ഇത്തിരി നിറക്കുറവുണ്ട്…… എനിക്ക് അങ്ങിനെ തോന്നിയിട്ടില്ല കേട്ടോ,… എങ്കിലും സൌന്ദര്യത്തിനു കുറവില്ല താനും…….
ഞാൻ കണ്ടിട്ട്, ആ മനസ്സിനാണ് സൌന്ദര്യം ഉള്ളത്….. അല്ലാതെ കറുപ്പിനും വെളുപ്പിനുമൊക്കെ ആത്മാർത്ഥ പ്രേമത്തിന് മുന്നിൽ എന്താണ് സ്ഥാനം……
എങ്കിലും എന്റെ വീട്ടുകാർ ഇതുവരെ സമ്മതം മൂളിയിട്ടില്ല….. കാരണം പുള്ളിക്ക് എന്റെ വീട്ടുകാർ ഉദ്ദേശിച്ചപോലെ, നല്ല ഒരു ജോലി ആയിട്ടില്ല. എന്നത് ഒഴിച്ചാൽ പറയത്തക്ക പോരായ്മകൾ ഒന്നും തന്നെ ഇല്ല.
ആണെങ്കിലും പുള്ളി ഒരു പ്രകൃതി സ്നേഹിയാണ്.
കൃഷിയാണ് ഏറ്റവും ഇഷ്ട്ടം, ഒരുകാരണവശാലും വെറുതെ ഇരിക്കാറില്ല,
സ്വന്തമായി നാലഞ്ച് ഏക്കർ ഭൂമിയുണ്ട്,
സ്വന്തമായി റൂട്ടിലോടുന്ന ഒരു ടുറിസ്റ്റ് ടാക്സിയുണ്ട്,
ഒരു ടൂവീലർ ഉണ്ട്.
കൃഷിയിൽ കൂടി തെറ്റില്ലാത്ത വരുമാനമുണ്ട്……