പിന്നെ അങ്ങോട്ട് പോകാൻ, ആകെക്കൂടെ ചെറിയ ഒരിഷ്ടം തോന്നുന്നത്, അവിടെ എത്തിയാൽ ഒട്ടനവധി ബാല്യകാല സുഹൃത്തുക്കളും, ബന്ധുക്കളും ഉണ്ടെനിക്ക്…
അവരുമായി വീണ്ടും കണ്ടുമുട്ടാനുള്ള ഒരവസരം,… അത് അൽപ്പം നേരംപോക്ക് ഉണ്ടാക്കും, മനസ്സിനൊരു ഉണർവും ……
കുറച്ചു പേരെയെങ്കിലും കാണാം, കാരണം കുറെ പേരൊക്കെ കല്യാണം കഴിച്ചു ആ ദേശത്തു നിന്ന് തന്നെ പോയി.
പിന്നെ, മറ്റൊരു….. വലിയ ആശ്വാസവും, കാണാമെന്ന പ്രതീക്ഷയും, എന്റെ റെജിയേട്ടനെയാണ്.
ആരാണ് ഈ റെജി ?
അത് ഞാൻ പറയണമെന്നില്ലല്ലോ…. !! അതേ…. ! നിങ്ങൾ ഉദ്ദേശിച്ചത് തന്നെ….!!
“റെജിയേട്ടൻ”…….
എന്റെ എല്ലാമെല്ലാമാണ്. എന്നാൽ എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു അംഗം,
എന്റെ അച്ഛന്റെ അകന്ന ബന്ധത്തിൽ പെട്ട…… അച്ഛന്റെ,…. അമ്മയുടെ, ഇളയഛന്റെ….. മ്ച്ച്…. ആ എനിക്ക് ശരിക്കും അറിയില്ല…… പഴമക്കാർ പറയാറില്ലേ “എവിടെയൊക്കെയോ തൊട്ടത്തിന്റെയും, പിടിച്ചതിന്റെയും ബന്ധം ” എന്ന് പറഞ്ഞത് പോലെ …. ങാ അത് തന്നെ……
എല്ലാറ്റിലും ഉപരി എന്റെ കളിക്കൂട്ടുകാരൻ,… സ്നേഹിതൻ, കാമുകൻ….. നിങ്ങൾക്ക് എന്ത് വേണെങ്കിലും വിശേഷിപ്പിക്കാം.
എന്റെ ബാല്യം പത്തനംതിട്ടയിലെ തറവാട്ടിലായിരുന്നു.
അന്ന് കൂട്ട് കുടുംബമായി ആ വീട്ടിൽ ഞങ്ങൾ താമസിക്കുമ്പോൾ, ഈ റെജിയേട്ടൻ വേറെ വീട്ടിലാണ് താമസമെങ്കിലും, എന്നെ കാണാൻ ദിവസവും ഓടിവരും.
ട്രൗസർ ഇട്ടു നടക്കുന്ന കാലം തൊട്ടേ, മനസുകൾ തമ്മിലുള്ള അടുപ്പമാണ് ഞങ്ങളുടേത്.
ആ അടുപ്പം കാലാന്താരങ്ങളിൽ ഇഷ്ട്ടമായി….. ഇഷ്ടം മൂത്ത് പ്രേമമായി,… ഇപ്പം, ആ പ്രേമം പടർന്നു പന്തലിച്ച്, സ്വപ്നങ്ങളുടെ പൂപ്പന്തലായി…..
കുട്ടിക്കാലത്തേ പുള്ളിക്കാരന് ഞാൻ എന്നുവച്ചാൽ ജീവനാണ്…. രണ്ടു പേരുടെയും വീട്ടിൽ എല്ലാവർക്കും അറിയാം ഞങ്ങളുടെ പ്രേമം. ഞങ്ങൾ തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസമാണ്.