ഡിഗ്രിക്ക് പഠിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഒരു വർഷത്തെ വ്യത്യാസം ഉണ്ടായി. എനിക്ക് ആ കോളേജിൽ ആ വർഷം അഡ്മിഷൻ കിട്ടാതെ പോയത് കൊണ്ടാണ്, ആ ഒരു വർഷം നഷ്ട്ടപെട്ടത്….
എന്റെ അച്ഛന്റെ നിയമങ്ങൾ വച്ച് നോക്കുമ്പോൾ… സാധാരണ വീട്ടിലെ ആണുങ്ങൾ ആരെങ്കിലുമാണ്, പോവുക പതിവ്. പക്ഷെ അച്ഛനു പനി…
അസുഖമായിട്ട് ഒരാഴ്ചയായി. ജ്യേഷ്ഠൻ,… ഓഫീസ് സംബന്ധമായ ആവശ്യാർത്ഥം ദുരെ യാത്രയിൽ ആണ്.
കല്യാണപ്പെണ്ണ് പ്രത്യേകം എന്നോടും കൂടെ വരാൻ പറഞ്ഞ സ്ഥിതിക്കു, ഞാൻ പോകാതെ പറ്റില്ല.
പക്ഷെ ഇതൊക്കെ ആണെങ്കിലും അത്തരം ഒരു ആവശ്യം വന്നാൽ പോകാൻ അവശേഷിക്കുന്ന ഒരാൾ ഇപ്പോൾ വീട്ടിൽ ഞാൻ മാത്രമേയുള്ളു.
കൂടെ ആരുമില്ലാതെ, ഇത്രയും ദൂരം ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നെ സംബന്ധിച്ചിടതോളം ഭയങ്കര മടിയാണ്.
അതിലേറെ ബോറിംഗും.
പിന്നെ കടമ നിർവഹിക്കാനായി പോയല്ലേ പറ്റൂ.
ഇനി ഞാൻ ആ കല്യാണത്തിന് പോയില്ലെങ്കിൽ പിന്നെ അവൾ ഇവിടെ വന്ന് എന്നെ തല്ലിക്കൊല്ലും……
കാരണം ചില കാര്യങ്ങളിൽ ഞങ്ങൾ ഭയങ്കര അഭിപ്രായ വത്യാസം ഉണ്ടാവാറുണ്ടെങ്കിലും, ഞങ്ങൾ രണ്ടുപേരും നല്ല കൂട്ടാണ്.
എന്ത് കാര്യത്തിനും എന്നെ കുത്തി, തോണ്ടി അഭിപ്രായം ചോദിച്ച്, എന്നെ ഇട്ട് വെറുപ്പിച്ച് എന്റെ വായിലിരിക്കുന്നത് അത്രയും കേട്ട് കഴിഞ്ഞാലേ അവൾക്ക് സമാധാനമാവൂ.
ഒരപൂർവ ജന്മം……
എന്റെ, അമ്മയാണെങ്കിൽ നിത്യരോഗി, യാത്രകൾ ഉപേക്ഷിച്ചിട്ടു വർഷങ്ങൾ ആയി. അല്ലങ്കിൽ ഇങ്ങനെയുള്ള അവസരങ്ങളിൽ അച്ഛനും ചേട്ടനും അല്ലങ്കിൽ ഞാനും അച്ഛനും കൂടി പോകാറാണ് പതിവ്.
ഇനി അതുമല്ലങ്കിൽ ചേട്ടനും ഞാനും…..
കടമ ഓർത്ത്, ആ പിശാചിനെയും ഓർത്ത്, ഞാൻ സമ്മതിച്ചു.