കാരണം ഞങ്ങളുടെ കുടുംബത്തിൽ നിന്ന് പെൺകുട്ടികൾ അങ്ങിനെ ഒറ്റയ്ക്ക് ദൂരെ യാത്ര ചെയ്യാറില്ല…… അതിനുമാത്രം ഇടയ്ക്കിടെ അച്ഛൻ ഇങ്ങനെ ചോദിക്കുമായിരുന്നു…
മോളെ.. നീ അവിടം വരെ ഒറ്റയ്ക്ക് പോകുമോ… ?
എനിക്കൊട്ടും ധൈര്യമില്ല, എന്റെ കുട്ട്യേ ഒറ്റയ്ക്ക് അങ്ങോട്ടയാക്കാൻ…
അല്ല, നിങ്ങളെന്തിനാ മനുഷ്യനേ ഇത്രയും പേടിക്കണത്, അവള് ഇത് ആദ്യയിട്ടാണോ നമ്മടെ തറവാട്ടിലേക്ക് പോണത്…. ?
റെയിൽവേ സ്റ്റേഷനിൽ എത്തികഴിഞ്ഞാൽ പിന്നെ വഴി നീളെ പരിചയക്കാരാ….
അവിടെന്ന് ബസ്സികേറിയാ വീടിനടുത്ത്… പിന്നെ എന്തിനാ മനുഷ്യനെ ഇത്രയും ബേജാറ്… ?
ഈ മനുഷ്യന് ഇപ്പഴും നേരം വെളുത്തിട്ടില്ലന്ന് തോന്നുന്നല്ലോ…. !
ന്നാലും ന്റെ രേവത്യേ അങ്ങനെല്ലല്ലോ….. !
ഇപ്പത്തെ, കാലമത്ര ശരിയല്ല…..! അതോണ്ടാ….!
പത്രം തുറക്കാൻ തന്നെ പേടിയാ….! അത്തരം വാർത്തകളാ നിത്യവും കാണുന്നത്….. !
അതെന്താ… അവള് സിറ്റിയിലോട്ടൊക്കെ പോയി പഠിച്ച കുട്ടിയല്ലേ… ?
മോളെ… നീ പോയിട്ട് വാടീ….. അച്ഛനങ്ങനെ പലതും പറയും,… അതൊക്കെ ഏറ്റുപിടിക്കാൻ പോയാ, കല്യാണത്തിന് ആരും പങ്കെടുത്തില്ല എന്ന് പരാതിയും കേൾക്കാം,
പിന്നെ സ്വന്തങ്ങളും, ബന്ധങ്ങളൊന്നും ബാക്കി ഇരിക്കില്ല്യാ… നേരം ഇരുട്ടുന്നേന് മുൻപ് അവിടെ എത്തിയാ മതി മോളെ നീ…. അമ്മയുടെ ശക്തമായ ഭാഷയുടെ മുന്നിൽ എല്ലാം നിശ്ചലം.
നമ്മുടെ തറവാട് അല്ലേ അച്ഛാ, അവിടെ ഉള്ളോരെല്ലാം ഞങ്ങളുടെ സ്വന്തം ബന്ധുക്കളല്ലേ, പേടിക്കാനെന്തുണ്ട്..
എനിക്കെന്തിനാ ടെൻഷൻ…. നിങ്ങൾ ഇവിടെ ടെൻഷൻ അടിക്കാതിരുന്ന മതി. ഞാൻ പോയി വരാം. ഞാൻ അവർക്ക് ധൈര്യം കൊടുത്തു……
പണ്ട് കാലത്ത്,.. എന്ന് പറഞ്ഞാൽ എന്റെ ബാല്യ കാലത്ത് ഞങ്ങൾ കൂട്ട്കുടുബമായി താമസിച്ചിരുന്നത് പത്തനംതിട്ടയിലെ തറവാട് വീട്ടിലായിരുന്നു.
നിമ്മിടെ അച്ഛൻ എന്റെ, “വകയിലൊരു അമ്മാവൻ” ആയി വരും.
എല്ലാ കുടുംബങ്ങൾക്കും അതിന്റെ വിഹിതം കൊടുത്തിട്ട് നിമ്മീടച്ചനാണ് ആ തറവാട് വാങ്ങിയിരിക്കുന്നത്.