ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ]

Posted by

ചടങ്ങിൽ പങ്കെടുക്കാൻ വന്ന ആളുകളുടെ തിരക്കൊഴിഞ്ഞ സമയമില്ല….
നേരം ഏറെ ആയി, ഭക്ഷണതിന്നു പോലും അൽപ്പനേരം ‘Q’ നിൽക്കേണ്ടിവന്നു… കാരണം അത്രയധികം ജനങ്ങളായിരുന്നു…

കഴിച്ച ശേഷം ഉറങ്ങാൻ ഒരിടം തപ്പണം. വലിയ നാല്കെട്ടാണ്,… വലിയ വീടാണ്…. പഴയ തറവാടായത് കൊണ്ട് വീട് നിറയെ മുറികളാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.

അവസാനം ഭക്ഷണം കഴിച്ചു കഴിഞ്ഞു….. കിടക്കാൻ ഒരിടം നോക്കിയപ്പോൾ ആ വീട്ടിലെ എല്ലാ മുറികളും, ദൂരെനിന്നു വന്ന അഥിതികളെകൊണ്ട്, ഹൌസ് ഫുൾ…. വന്നവരൊക്കെ ആദ്യമേ എല്ലാ മുറികളിലെ കിട്ടിയ കട്ടിലുകളിൽ ഇടം പിടിച്ചു കഴിഞ്ഞിരുന്നു….

അങ്ങിനെ ഞാൻ എല്ലാം മുറികളിലും കയറി ഇറങ്ങി നോക്കി അവസാനം മുകളിലെ നിലയിൽ ഒരു മുറിയിൽ അൽപ്പം സ്ഥലം കിട്ടി.

പഴയ നാലുകെട്ട് എന്നത്തിന്റെ പഴമ അവിടെ ശരിക്കും കാണാനുണ്ട്…. ഞങ്ങൾ ആവീട്ടിൽ നിന്നും വിട്ടു പോയ ശേഷമായാലും, കാര്യമായ മാറ്റങ്ങൾ ഒന്നും അവർ വരുത്തിയിട്ടില്ല…. പറഞ്ഞിട്ട് കാര്യമില്ല ചില മുറികളി ഇതുവരെ ലൈറ്റിന്റെ കണക്ഷൻ പോലും ഇല്ല….
കൂരിരുട്ട്….. കണ്ണിൽ വിരൽ കുത്തിയാലും അറിയത്തില്ല….

താഴത്തും കട്ടിലിലുമായി,, പെണ്ണുങ്ങളും കുട്ടികളും കിടപ്പുണ്ട്. കൊണ്ടു വന്ന ബാഗിൽ നിന്നും ഒരു നൈറ്റിയും ഒരു അണ്ടർ സ്കർട്ടും എടുത്തണിഞ്ഞു. അവിടെ കട്ടിലിൽ “കിട്ടിയ” സ്ഥലത്ത് കയറി കിടന്നു.

റെജിയേട്ടന്റെ അപ്രതീക്ഷിതമായ കെട്ടിപിടുത്തവും, പ്രേമപൂർണ്ണമായ ആ ഒരു മുത്തവും, രണ്ടു കിന്നാരം പറച്ചിലും ഒക്കെ ആയപ്പോൾ എന്റെ മനസ്സ് നിറഞ്ഞു…. മനസ്സിത്തിരി തണുത്തു.

അതിന്റെ ആലസ്യം വിട്ടു മാറാതെ….. അപ്പോഴും ആ കവിളിൽ തലോടിക്കൊണ്ട് ഞാൻ ആ കിടന്ന കിടപ്പിൽ ഓരോ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി… യാത്രാക്ഷീണം നല്ല പോലെ ഉണ്ടായത് കാരണം, ഉറക്കം എന്റെ കണ്ണുകളെ വളരെ പെട്ടെന്ന് തഴുകി.
ഇതു പോലൊരു കല്യാണ പാർട്ടി ഞങ്ങളുടെ ജീവിതത്തിൽ എന്നാണാവോ വരിക എന്നൊക്കെ ആലോചിച്ചും,
നമ്മുടെ സ്വപ്നങ്ങളെയും മാറോടണച്ചു താലോലിച്ച്,, ആ കിടന്ന കിടപ്പിൽ, ഞാനങ്ങുറങ്ങി പോയി.

തുടരും………..

Leave a Reply

Your email address will not be published. Required fields are marked *