പക്ഷെ അതൊരു വൺ വേ ലൗ ആയിരുന്നുന്നേയുള്ളൂ….. കാരണം “ഞാൻ നിന്നെ പ്രേമിക്കുന്നു” എന്നൊന്നും പുള്ളി ഇതുവരെ എന്നോടൊന്നും പറഞ്ഞിട്ടില്ല…. പിന്നെ എങ്ങന്യാ ഞാൻ അറിയുന്നേ…..?
ഹും…. അതിനിടെ അങ്ങനെയും ഒരു സ്റ്റോറി… ഇനി ഞാൻ അറിയാതെ എന്നെ പ്രേമിക്കുന്ന ആളുകൾ വേറെയുമുണ്ടായിരുന്നോ ആവോ ഈ നാട്ടിൽ……. ?.
അതിന് ഞാൻ അത്ര വലിയ അടിപൊളി സ്റ്റൈൽ ഉള്ള ആളൊന്നുമല്ല കേട്ടോ….. എന്നാ അത്യാവശ്യത്തിന് ഒരു പെണ്ണിന് വേണ്ട ശാരീരിക സൗന്ദര്യവും മൊഞ്ചുമൊക്ക ഉണ്ട് താനും…. അത്രയും ഇല്ലങ്കിലും എന്റെ റെജിയേട്ടൻ എന്നെ പ്രേമിക്കുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ…… ?
പിന്നെ…. അത് ഇനി നിമ്മിയുടെ, പ്ലാൻഡ് ക്രിയേഷൻ വല്ലതുമാണോ എന്നുപോലും എനിക്ക് തോന്നീട്ടുണ്ട്……
അറിഞ്ഞിടത്തോളം സജിയേട്ടൻ നല്ലൊരു വ്യക്തിയാണെന്ന് അറിയാം, അതിൽ കൂടുതലായി …. ഇടയ്ക്കിടെ അൽപ്പം വെള്ളമടി, അൽപ്പം വായ് നോട്ടം ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്….. അത്രതന്നെ…..
അത്രയൊന്നും ഇല്ലാത്തവൻ ഈ കാലഘട്ടത്തിൽ ഒരു ശരാശരി പുരുഷൻ എന്ന് പറയാനൊക്കുമോ… ?. പക്ഷെ എന്റെ ആത്മ സുഹൃത്തായ “നിമ്മി” യേ എനിക്ക് അത്രകണ്ട് കണ്ണും പൂട്ടി വിശ്വസിക്കാൻ പ്രയാസമാണ്….. കാരണം “അനുഭവങ്ങൾ” തന്നെ…. അത് ഞാൻ പിന്നെ പറയാം……
അല്ലെങ്കിൽ വേണ്ട അത് ഇപ്പൊ തന്നെ പറയാം കാരണം എന്റെ കാര്യങ്ങൾ പറയണമെങ്കിൽ എനിക്കവളെ കുറിച്ചും പറയാതെ വയ്യ.
നമ്മുക്ക് തമ്മിൽ നല്ല സൗഹാർദ്ദവും ബന്ധവുമൊക്ക ആണെങ്കിലും ചില കാര്യങ്ങളിൽ എനിക്കവളെ പിടിക്കില്ല…. പൊതുവെ, ഈ കക്ഷി, പുരുഷവിഷയത്തിൽ അൽപ്പം കമ്പം കൂടുതലുള്ള ഒരിനമാണ്…
എന്റെ റെജിയേട്ടനെ കറക്കിയെടുക്കാൻ അവൾ ഒത്തിരി ശ്രമിച്ചതും പാടുപെട്ടതുമാണ്…….
അവളുടെ കാര്യം നടന്നു കിട്ടാൻ അവൾ എന്ത് തരികിട പരിപാടിയും ഒപ്പിക്കും അതാ ശീലം…… ഇതും അതിൽ പെടുമോ എന്നാണ് എന്റെ സംശയം……
അങ്ങേര് ഒരു പ്രത്യേക വ്യക്തിത്വത്തിനുടമ ആയതിനാൽ, ഈ കള്ളിയിൽ അങ്ങേര് ചവിട്ടിയില്ല, പ്രത്യേകിച്ചും ഇവളുടെ ഗുണവും തരവുമൊക്കെ അങ്ങേർക്കു അറിയാവുന്നത് കൊണ്ട് തന്നെ.