ഇരുട്ടിലെ ആത്മാവ് 1
Eruttile Aathmaav Author : Freddy N
CHAPTER 1
പ്രിയ വായനാ സുഹൃത്തുക്കളെ,
ഇത് ഒരു പരീക്ഷണമാണ്, ഒരു horror എഴുതുവാനുള്ള മിടുക്കൊന്നും എനിക്കില്ല, എങ്കിലും എന്റെ അറിവിനും, കഴിവിനും അനുസരിച്ച് ഒരു ചെറുകഥ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.
എപ്പോഴും തരുന്നത് പോലെ നിങ്ങളുടെ വിലയേറിയ കമ്മെന്റുകൾ ഇതിൽ post ചെയ്യുവാൻ അപേക്ഷിക്കുന്നു……
കുറച്ചു വർഷങ്ങൾക്കു മുൻപ് എനിക്കുണ്ടായ ചില അനുഭവങ്ങൾ ( ഫ്ലാഷ് ബാക്ക് ) ഞാൻ നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു …
അതിനു മുൻപ ഞാൻ എന്നെ പരിചയപെടുത്താം എന്റെ പേര്
“ശാലിനി” “ശാലു” എന്ന് വീട്ടിലും എന്റെ സുഹൃത്തുക്കളും വിളിക്കും.
തൃശൂർ ജില്ലയിലെ ഒരു ചെറു ഗ്രാമപ്രദേശത്താണ് എന്റെ സ്വന്തം വീട്.
ഒരു പുരാതന ഹിന്ദു തറവാട്ടിലെ കുടുംബാംഗം. ഏറ്റവും ഇളയ സന്തതി.
പട്ടണതിന്റെ പരിഷ്‌ക്കാരമൊന്നും അത്രയധികം എത്തി നോക്കാത്ത, ഒരു സാധാരണ ഗ്രാമത്തിലെ,. വലിയ തെറ്റില്ലാത്ത സൌന്ദര്യവും ആരോഗ്യവുമുള്ള ഒരു സാധാരണ വനിത.
അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും പഠിക്കാനുള്ള, താല്പര്യം കൊണ്ട് മാത്രം, BA വരെ പഠിച്ചു…
MA Literature നു പോകേണമെന്നാണ് എന്റെ അടുത്ത ലക്ഷ്യം. ആഗ്രഹമുണ്ട്, അച്ഛൻ സമ്മതിച്ചാൽ….
BA കഴിഞ്ഞതിന് ശേഷമുള്ള വെറുതെ ചിലവഴിച്ച അവധിക്കാലം.
സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തുന്നതിനിടെ ഒരു ജോലിക്ക് കൂടെ ശ്രമിച്ചു കൊണ്ടിരിക്കുന്നു ഞാൻ.
വളരെ ചെറിയ കുടുംബമാണ് എന്റേത് എനിക്ക് മൂത്തത് ഒരു ചേച്ചി, ഒരു ചേട്ടൻ, ചേച്ചി കല്ല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ്..
ചേട്ടൻ ഒരു ഇംഗ്ലീഷ് മരുന്ന് കമ്പനിയുടെ ഹോൾസെയിൽ ഡീലർ ആണ്. അവിവാഹിതൻ…
എന്നെക്കൂടെ കെട്ടിച്ചു വിട്ട ശേഷമേ പെണ്ണ് കെട്ടുകയുള്ളു എന്ന് ഉറച്ച തീരുമാനത്തിലാണ് പുള്ളി.
അങ്ങിനെയിരിക്കെ…..
എന്റെ ബന്ധുവും ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒന്നുമായ
“നിമ്മി”….
എന്റെ ക്ലാസ് മേറ്റ്‌കൂടിയാണ്.
പത്താം ക്ലാസ് വരെ ഞങ്ങൾ ഒന്നിച്ചു പഠിച്ചവർ.
അവളുടെ കല്യാണത്തിന്റെ ക്ഷണം സ്വീകരിച്ചു പത്തനംതിട്ടയിലെ തറവാട് വീട്ടിൽ പോകേണ്ടിവന്നു, എനിക്ക്.
എങ്കിലും അച്ഛനാണ് മൊത്തം ടെൻഷൻ. ഞാൻ ഒറ്റയ്ക്ക് അവിടെവരെ പോകുന്നുന്നറിഞ്ഞ നിമിഷം മുതൽ അച്ഛന്റെ നെഞ്ചിൽ പടപടപ്പാണ്.