ജീവിതം സാക്ഷി – തുടക്കം [മന്ദന്‍ രാജ]

Posted by

സഫിയ ഡയറി തുറന്നു ലാന്‍ഡ്‌ ഫോണില്‍ നിന്നൊരു നമ്പര്‍ ഡയല്‍ ചെയ്തു

” ഗുഡ് മോര്‍ണിംഗ് സര്‍ …ഞാന്‍ ഇന്നലെ വിളിച്ചിരുന്നു …ഉവ്വ സാര്‍ …സര്‍ ഓഫീസില്‍ ഉണ്ടാവുമോ ? ശെരി സാര്‍ ….ഞാന്‍ വന്നോളാം “

ഫോണ്‍ വെച്ചിട്ട് സഫിയ അനിതയുടെ നേരെ തിരിഞ്ഞു

” ചേച്ചി …ഞാന്‍ ഒരു ക്ലയന്റിനെ കാണാന്‍ പോകുവാണ് ..നിങ്ങള്‍ക്ക് കൌണ്ടര്‍ സെയില്‍ കൂടി ടാര്‍ഗറ്റില്‍ കൂട്ടും ..എനിക്ക് ചെറിയ ശതമാനം മാത്രമേ ഉള്ളൂ ..ദെ ….ഈ നമ്പറില്‍ ഒക്കെ വിളിച്ചു നമ്മുടെ നിക്ഷേപത്തിന്റെ ഇന്ട്രസ്റ്റും ഒക്കെ പറ …. ‘

സഫിയ ഒരു നമ്പര്‍ ഡയല്‍ ചെയ്തു അനിതക്ക് കൊടുത്തു … ആദ്യത്തെ വിളി അത്ര സുഖകരമായില്ല …സഫിയ അവള്‍ക്കു വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ അഞ്ചോ ആറോ വിളി കൂടി കഴിഞ്ഞപ്പോള്‍ ഈസിയായി .. ഡയറിയില്‍ പഴയ സ്വര്‍ണ പണയം വെച്ചവരുടെയും ഒക്കെ ലിസ്റ്റ് ഉണ്ടായിരുന്നു …

” ഞാന്‍ ഇറങ്ങുവാ ചേച്ചി …പഴയ കുറച്ചു ലിസ്റ്റുകള്‍ ഞാന്‍ മെയിന്‍ ബ്രാഞ്ചില്‍ നിന്നെടുപ്പിച്ചിട്ടുന്ദ് …അത് കൂടി ഒന്ന് നോക്കണേ’

ഒന്ന് രണ്ടു പേര് വന്നപ്പോള്‍ കാഷിലെക്ക് മാറിയെങ്കിലും അനിത അന്ന് മുഴുവനും ഫോണിലായിരുന്നു . ഒന്ന് രണ്ടു പേര്‍ റേറ്റും മറ്റും ചോദിച്ചെങ്കിലും ആശ്വാസകരമല്ല

വൈകിട്ട് അവള്‍ അത്താഴത്തിനു ഇരുന്നപ്പോള്‍ വന്ന ഓഫറിനെ പറ്റി സംസാരിച്ചു

‘ നല്ലതാണല്ലോടി അനീ … നീയൊന്നു ട്രൈ ചെയ്യ്‌ .. സാലറിയും കൂടില്ലേ ?’

” വേണ്ടച്ചാ ….അമ്മയെ കൊണ്ടതോന്നും പറ്റില്ല …അമ്മെ മാനേജര്‍ പോസ്റ്റിനു ടെന്‍ഷന്‍ കൂടുതലാ ….അവരു പറയുന്ന ടാര്‍ഗറ്റ് ആയില്ലേല്‍ ജോലിയും പോകും “

” അതെന്നടാ ….നിന്‍റെ മമ്മിയും മാനേജര്‍ അല്ലെ … അവള്‍ ഈസിയയിട്ടാണല്ലോ ടാര്‍ഗറ്റ് എല്ലാം ചെയ്യുന്നേ “

അനിത ചോദിച്ചപ്പോള്‍ ദീപു പിന്നൊന്നും പറഞ്ഞില്ല

രാവിലെ മുറ്റം അടിച്ചു കൊണ്ടിരുന്നപ്പോള്‍ ജെസി വീടിന്‍റെ സൈഡില്‍ വന്നു നിന്നു

‘ എടി അനീ ‘

” ങാ …ഞാന്‍ നിന്നെ ഒന്ന് കാണാന്‍ വേണ്ടി ഇരിക്കുവായിരുന്നു ” അനിത മതിലിന്‍റെ അടുത്തേക്ക് ചെന്നു . മതില്‍ എന്ന് പറഞ്ഞാല്‍ വലിയ മതിലോന്നും അല്ല …അതിര്‍ത്തി ഒന്നരയടി പൊക്കത്തില്‍ തിരിച്ചിരിക്കുന്നു …പക്ഷെ രണ്ടു വീടിനും കൂടി വലിയ മതില്‍ പണ്ട് കെട്ടിയതുണ്ട് .. ഒരു ഗേറ്റും ..അത് രണ്ടു വീട്ടുകാര്‍ക്കും കൂടിയാണ് … അത് കഴിഞ്ഞു രണ്ടായി രണ്ടു വീട്ടിലേക്കും തിരിയുന്നു

” ഹും .. നീ ട്രൈ ചെയ്യുന്നുണ്ടോ അനീ ….വേണ്ട ….നിന്നെ കൊണ്ട് താങ്ങാന്‍ പറ്റുന്നതല്ല ഈ റിസ്കൊന്നും”

Leave a Reply

Your email address will not be published. Required fields are marked *