” ജെസി ഓരോ ദിവസം പോകും തോറും ഗ്ലാമര്‍ കൂടി വരുവാണല്ലോടി”
” ഹും ..അവള്‍ക്കെന്നാ …നല്ല ശബളം ഉണ്ട് …അവളുടെ കീഴെ പണിയെടുക്കാന്‍ സ്റാഫ് ഉണ്ട് …”
” ഹും … അന്നേ ജോലിക്ക് ട്രൈ ചെയ്‌താല്‍ മതിയാരുന്നു ….അങ്ങനാരുന്നേല്‍ ഇപ്പൊ മാനേജര്‍ ആയേനെ …”
” ഹും ..എല്ലാം നടക്കും സത്യേട്ടാ …ഞാന്‍ പോകുവാണേ ‘
” നീയിനി ഈ വെയിലത്ത് നടക്കാന്‍ നില്‍ക്കണ്ട …സ്കൂട്ടര്‍ എടുത്തോ …ഞാന്‍ ദീപൂനെ വിളിച്ചു പറഞ്ഞോളാം “
സത്യന്‍ കൈനെറ്റിക്കിന്റെ ചാവി എടുത്തു നീട്ടി . അനിത വണ്ടിയും സ്റ്റാര്‍ട്ട് ചെയ്തു വീട്ടിലേക്കു യാത്രയായി ..
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ബാങ്കില്‍ നിന്ന് വിളി വന്നു . തിങ്കളാഴ്ച ഉത്ഖാടനം
ജെസിയുടെ അടുത്ത് നിന്നും അത്യാവശ്യം കാര്യങ്ങള്‍ അനിത ചോദിച്ചു മനസിലാക്കി.
തിങ്കളാഴ്ച അനിത കുറ്റ്യാടി ബാങ്കില്‍ രാവിലെ എട്ടു മണിക്ക് തന്നെ ചെന്നു . GM വന്നിരുന്നു . അകെ മൂന്നു സ്റാഫ് . ഒരു മാനേജര്‍ , പിന്നെ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് പിന്നെ കാഷ്യര്‍ …അനിത ഇപ്പോള്‍ കാഷിലാണ് ഇരിക്കേണ്ടത് … ഓരോ പോസ്റ്റ്‌പേരിന് ഉണ്ടെങ്കിലും ജോലി എല്ലാം ചെയ്യണം … സ്വര്‍ണ പണയം ..ചെറിയ ഭൂമി വായ്പാ ലോണ്‍ .. വാഹന വായ്പ ..കൂടാതെ സ്ഥിര നിക്ഷേപം .. മണി ട്രാന്‍സ്ഫര്‍ . കുറ്റ്യാടി ടൌണില്‍ തന്നെ ഇവരുടെ മെയിന്‍ ബ്രാഞ്ചും ഉണ്ട് .. ജെസി ചേറ്റുപുഴ ടൌണിലെ ബ്രാഞ്ചിലാണ് . അത് മെയിന്‍ ബ്രാഞ്ചാണ് … ഇവിടെ വരുന്ന വലിയ കേസുകള്‍ മെയിന്‍ ബ്രാഞ്ചിലേക്ക് വിടണം … ശമ്പളത്തിന് പുറമേ ടാര്‍ഗറ്റ് അച്ചീവ് ചെയ്താല്‍ ഇന്‍സെന്റീവും ഉണ്ട് .. കേരളത്തിലെ മൂന്നാമത്തെ പ്രൈവറ്റ് ബാങ്കാണിത് . മാനേജര്‍ ഒരു സ്ത്രീയാണ് സഫിയ … മുപ്പത്തഞ്ചു വയസ് ..വിവാഹം കഴിഞ്ഞിട്ടില്ല .. മറ്റൊരു ബ്രാഞ്ചില്‍ നിന്ന് മാറി വന്നതാണ് . വര്‍ഷങ്ങളായി ഈ ബാങ്കില്‍ കയറിയിട്ട് … ക്ലാര്‍ക്ക് ഒരാണ് .. അരുണ്‍ .. ആറു മാസമായി മെയിന്‍ ബ്രാഞ്ചില്‍ ഉണ്ട് .. എല്ലാവരെയും പരിചയപ്പെട്ടു .. മൂന്നാല് കേസുകള്‍ വന്നു ..GM ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേ പോയി ..രാവിലെ ഒന്‍പത്മുതല്‍ ആറു വരെയാണ് ബാങ്ക് ടൈം .
വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ സമയം ഏഴു മണി .. വന്നപാടെ ഒരു കുളിയും പാസാക്കി അടുക്കളയിലേക്കു കയറി .. ദീപുവിന്റെ മുറിയില്‍ ലൈറ്റ് ഉണ്ട്
” മോനെ നീ ചായ കുടിച്ചില്ലേ ?” അനിത ഒരു കപ്പ് ചായയുമായി അവന്‍റെ മുറിയിലെത്തി
” ആം …കുടിച്ചമ്മേ …എങ്ങനുണ്ട് ജോലി ? … ഒന്ന് വരണോന്നുണ്ടായിരുന്നു…’
” കുഴപ്പമില്ലടാ …”
” അമ്മക്ക് ഈ വയസാം കാലത്ത് ബുദ്ധിമുട്ടായി അല്ലെ ..?’
” ആര്‍ക്കു വയസായി എന്ന് …നിന്‍റെ മമ്മിക്കു വയസായോ ? ങേ ..ആ പ്രായം തന്നെയാ എനിക്കും …’