ജീവിതം സാക്ഷി – തുടക്കം [മന്ദന്‍ രാജ]

Posted by

” കഷ്ടകാലം മാറിയെന്നു കരുതിയതാ …സാരമില്ല .നമുക്കൊന്നിനും യോഗമില്ലന്നു കരുതാം…നീ കിടന്നോ അനീ ” സത്യന്‍ അവളുടെ തലമുടിയില്‍ തഴുകി

ഒരാഴ്ച അങ്ങനെ കഴിഞ്ഞു പോയി . മാസാദ്യ ദിവസം ..അന്ന് അനിതക്ക് ശമ്പളം കിട്ടി . ഇന്‍സെന്റീവ് കൂടി ചേര്‍ത്തു നല്ലൊരു തുകയുണ്ടായിരുന്നു അത് ..കൂടാതെ പ്രമോഷന്‍ ലെറ്ററും . അതും അതേ ബ്രാഞ്ചില്‍ തന്നെ … മൂന്നു ദിവസം ചേറ്റുപുഴ ബ്രാഞ്ചില്‍ പരിശീലനം … അത് കഴിഞ്ഞാല്‍ കുറ്റ്യാടി പുതിയ ബ്രാഞ്ചില്‍ മാനേജര്‍ ..സഫിയ അനിത ചാര്‍ജ് എടുത്താലും മൂന്നു ദിവസം കൂടി കാണും

വൈകിട്ട് സത്യന്‍റെ കയ്യില്‍ ആദ്യത്തെ ശബളം കൊടുക്കുമ്പോള്‍ അനിതയുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു . ഒത്തിരി നാള്‍ കൂടിയാണ് അത്രയും പൈസ കയ്യില്‍ കിട്ടുന്നത് ..

സത്യന്‍ ആ പൈസ അവള്‍ക്ക് തിരികെ കൊടുത്തു .

” ഞാന്‍ ചിട്ടിക്കാരനോട് അടുത്ത തവണ കൂടാമെന്ന് പറഞ്ഞു . നുള്ളി പെറുക്കി ഉണ്ടാക്കിയാണ് അയ്യായിരം രൂപ ആദ്യ ഗഡുവായി കൊടുത്തത് …അത് ചിട്ടി തീരുമ്പോഴേ കിട്ടൂ ‘

തലയിണ ചാരി വെച്ച് സത്യന്‍ ഇരുന്നു

” കടയില്‍ കച്ചവടം ഉണ്ടായിരുന്നേല്‍ ഞാന്‍ ഒന്നിനും നിര്‍ബന്ധിക്കില്ലായിരുന്നെടി ..ഇതിപ്പോ …”

‘സത്യേട്ടന്‍ പറഞ്ഞു വരുന്നത് ?” അനിത മേലേക്ക് കയറി അയാളുടെ മുഖത്തേക്ക് നോക്കി . കറുത്ത നിറം കണ്ണിനു മേലെ വ്യാപിച്ചിരിക്കുന്നു .. വീണ്ടും മെലിഞ്ഞിരിക്കുന്നു സത്യേട്ടന്‍ ….ഒരാഴ്ച കൊണ്ട് …താനത് പറഞ്ഞതില്‍ പിന്നെ …പാവം ഒത്തിരി നാളായി അധ്വാനിക്കുന്നു കുടുംബത്തിനു വേണ്ടി ….അനിതയുടെ കണ്ണുകള്‍ നിറഞ്ഞു . ആവളാ മെലിഞ്ഞ കയ്യില്‍ തലോടി

” അനീ ..” സത്യന്‍ ഒന്ന് മുരടനക്കി

” പറ്റുന്നിടത്തോളം നാള്‍ നിനക്കിത് തുടര്‍ന്ന് പോകാമോ മോളെ ?… “

” സത്യേട്ടാ …”

” എനിക്കും പറ്റാതായി …വല്ലതും വന്നാല്‍ തന്നെ ….ജോണി മരിച്ചപ്പോള്‍ സാമ്പത്തിക സഹായം ഒന്നും ചെയ്തില്ലേലും ഞാന്‍ ഉണ്ടായിരുന്നു അവര്‍ക്ക് …എല്ലാത്തിനും ഒരു സഹായി ആയി …ഞാന്‍ കൂടി പോയാല്‍ ..”

” സത്യേട്ടാ …എന്തായിപ്പോ ഇങ്ങനെയൊക്കെ ?”

” നീ വേണം കുടുംബം നോക്കാന്‍ …നിനക്ക് മനസ്സില്‍ തോന്നുന്നത് നീ ചെയ്തോ …ഒന്നിനും ഞാന്‍ എതിരല്ല … എനിക്ക് വിഷമവുമില്ല …. പണത്തിനു വേണ്ടി ..ഭാര്യയെ ……” സത്യന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ..
” വിട്ടു എന്ന് നീ മാത്രം പറയാതിരുന്നാല്‍ മതി “

Leave a Reply

Your email address will not be published. Required fields are marked *