” തല വേദന മറ്റോ ആണോ അമ്മെ ? ” ദീപു വീണ്ടും മുറിയിലേക്ക് വന്നപ്പോള്‍ അനിത എഴുന്നേറ്റു
” ഇല്ല മോനെ …ചായ വേണോ ?”
” വേണ്ടമ്മേ …അമ്മ കിടക്കുന്നത് കണ്ടു ചോദിച്ചതാ ..ഇഷ്ടമില്ലേ അമ്മ ജോലിക്ക് പോകണ്ടന്നെ”
” ഹും …നമുക്ക് നോക്കടാ ദീപു ..”
അനിത മാറാനുള്ള ഡ്രെസ് എടുത്തപ്പോള്‍ ദീപു അവന്‍റെ മുറിയിലേക്ക് പോയി
വൈകിട്ട് അത്താഴം കഴിഞ്ഞു കിടക്കുമ്പോള്‍ അനിത മൂകയായിരുന്നു . അല്ലെങ്കില്‍ ബാങ്കിലെ അന്നത്തെ വിശേഷങ്ങള്‍ ഓരോന്നായി സത്യന്‍റെ അടുത്ത് പറയുന്നവള്‍ ആണ്
” അനീ ..എന്താടി ..ഞാന്‍ വന്നപ്പോള്‍ മുതല്‍ കാണുന്നതാ …എന്നാ പറ്റി ? ബാങ്കില്‍ എന്തേലും ?”
” ഒന്നുമില്ല സത്യേട്ടാ ” അനിത തിരിഞ്ഞു കിടന്നു
” അല്ല …നീയിങ്ങനെ അല്ലല്ലോ സാധാരണ ” സത്യന്‍ അവളെ പിടിച്ചു തിരിച്ചു കിടത്താന്‍ തുടങ്ങി
” ഒന്നുമില്ലന്നു പറഞ്ഞില്ലേ ?” അനിതയുടെ ശബ്ദം കടുത്തു. സത്യന്‍ പിന്നെ ഒന്നും മിണ്ടിയില്ല . അല്‍പ നേരം കഴിഞ്ഞപ്പോള്‍ സത്യന്‍ എഴുന്നേറ്റു പോകുന്നത് അനിതയറിഞ്ഞു
പാവം … എന്ത് പറയണം എന്നറിയാതെ കടുപ്പിച്ചു പോയതാണ് …വേണ്ടായിരുന്നു .. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍ അനിത എഴുന്നേറ്റു . ഹാളിലെ അരണ്ട വെളിച്ചത്തില്‍ സത്യനെ കാണാതെ അവള്‍ വാതിലിന്റെ അടുത്ത് ചെന്നു ..
അത് .തുറന്നു കിടപ്പാണ് …
പുറത്തെ വരാന്തയില്‍ തേക്കാത്ത തൂണില്‍ ചാരി സിഗരറ്റും വലിച്ചു ഇരിപ്പാണ് സത്യന്‍
‘ സത്യേട്ടാ ..എന്താ ഇത് …അല്‍പം കുടിച്ചാലും വലിക്കണ്ടാന്നു ഡോകടര്‍ പറഞ്ഞതല്ലേ ?”
” ഹേ …ഇല്ലടി ” സത്യന്‍ നിലത്തു സിഗരറ്റ് കുത്തി കെടുത്തി വലിച്ചെറിഞ്ഞു
” വാ …ചെറിയ മഞ്ഞുണ്ട് …” അനിത കയ്യില്‍ പിടിച്ചപ്പോള്‍ സത്യന്‍ ഒന്നും പറയാതെ അകത്തേക്ക് നടന്നു . കിടക്കയില്‍ ചേര്‍ന്ന് കിടന്നു അയാളുടെ നെഞ്ചില്‍ വിരലോടിച്ചു അനിത അന്നത്തെ സംഭവങ്ങള്‍ പറഞ്ഞു