ജീവിതം സാക്ഷി
Jeevitham Sakhsi Author : മന്ദന്‍ രാജ
‘ഇങ്ങനെ പോയാല്‍ ശെരിയാകില്ലടി അനിതെ ….. സാധനം ഒക്കെ എടുക്കണേല്‍ ആരോടെങ്കിലും വാങ്ങേണ്ടി വരും …”
ഊണ് കഴിച്ചോണ്ടിരിക്കുന്നതിനിടെ സത്യന് പറഞ്ഞു
” ഇനിയും ആരോട് വാങ്ങാനാ സത്യേട്ടാ …ലോണ്‍ പോലും പാതിയായില്ല …മോള്‍ക്ക് ദെ ഫീസ് അടക്കേണ്ട സമയം ആകുവാ …”
” നോട്ടു നിരോധനോം GSTയും ..അതിനും പുറകെ റബറിന്റെ വിലേം കൂടി താഴെ പോയപ്പോ ആകെ കളിയായി “
” ഇനി കടം കൊടുക്കാതിരിക്കാന്‍ നോക്ക് സത്യെട്ട “
രണ്ടു മുറി കടയിലെ മിക്കവാറും ഒഴിഞ്ഞ ഷെല്‍ഫുകളുടെ ഇടയിലൂടെ നടന്നു അനിത പറഞ്ഞു
സത്യന് സിറ്റിയില്‍ പലചരക്ക് സ്റെഷനറി കടയാണ് . തുടങ്ങിയ സമയത്ത് നല്ല രീതിയില്‍ തന്നെയാണ് പോയതും . എല്ലാ കൂട്ടവും കടയിലുണ്ടായിരുന്നു .പഴയ പറ്റുകാരോക്കെ ഇപ്പോഴും ഉണ്ട് .. പക്ഷെ ജീവിത ചിലവും മറ്റു കടകളും കൂടിയപ്പോള്‍ വരുമാനം കുറഞ്ഞു, സ്റോക്കും .. ഗള്‍ഫില്‍ നിന്നുണ്ടാക്കിയ പണം കൊണ്ട് ഇരുപത് സെന്റ് സ്ഥലവും വാങ്ങി , അതിലൊരു വീടും വെച്ചു. രണ്ടു നില പ്ലാന്‍ ആണെങ്കിലും ഒരു നിലയില്‍ തന്നെ ഇപ്പോഴും നില്ക്കുന്നു . രണ്ടു മക്കള്‍ ദീപക് സത്യയും ദീപ്തി സത്യയും .. ദീപക് ടൌണില്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷവും ..ദീപ്തി Pharm D ആദ്യ വര്‍ഷവും
‘ സത്യേട്ടാ … സാധനമൊക്കെ എടുത്തു വെച്ചേക്കണേ .. ജോജി യെ പറഞ്ഞു വിട്ടേക്കാം “
‘ ഞാന്‍ കൊണ്ട് വന്നേക്കാം ജെസി …ഇന്നെന്നാ ഈ സമയത്ത് ?”
” ഒരു ക്ലയന്റിനെ കാണാന്‍ ഉണ്ടായിരുന്നു സത്യേട്ടാ …ങാ …നീയിവിടെ ഉണ്ടായിരുന്നോ ?”
ആരാണെന്നറിയാന്‍ എത്തി നോക്കിയ അനിതയോട് ജെസി ചോദിച്ചു
” ഊണും കൊണ്ട് വന്നതാടി ..നീ ബാങ്കിലെക്കാണോ”
” ഹും …അതെ ….. ഇവളെ കടയെല്‍പ്പിച്ചിട്ടു സത്യേട്ടന് പുറത്തൂടെ പോകത്തില്ലേ ?”
” ഉവ്വ … ഈ വയ്യാത്ത കാലും നടുവും വെച്ചിട്ട് എങ്ങോട്ട് പോകാനാ ജെസി ….. “
” അതെ …കുറച്ചു നടക്കുമ്പോ വേദന തുടങ്ങും … അല്ലെങ്കിലും സ്ഥല കച്ചവടം ഒക്കെ നിന്നു ജെസി …”
” ഹും ..രണ്ടു പേരുടെ വരുമാനം കൊണ്ട് പോലും പിടിച്ചു നില്ക്കാന് ഇക്കാലത്ത് പറ്റണില്ല ..സത്യേട്ടാ … ഞങ്ങള്‍ രണ്ടു പേരുമാത്രമായിട്ടും ചില മാസം പെടാപാടാ സമയം വൈകി ..ഞാന്‍ പോട്ടെ “
ജെസി ആള്‍ട്ടോ സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നത് നോക്കി നിന്നിട്ട് അനിത പറഞ്ഞു
‘ ഞാനൂടി ജോലിക്ക് പോകാന്നു പറഞ്ഞതല്ലേ ..അപ്പൊ വീടും നോക്കി ഇരുന്നാല്‍ മതിയെന്ന് “
‘ അത് അന്നത്തെ കാലത്തല്ലേ അനിതെ …ഇന്നിപ്പോ അതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ ?”