എങ്കിലും മുഖത്ത് അതൊന്നും പ്രകടമാക്കാതെ അവൾ അമ്മുവിനെ ചോറുണ്ണാൻ വിളിച്ചു..
അടുക്കളയിൽ കയറിയ നേരം ഭാനു പാത്രത്തിൽ ചോറും കറികളും രാവിലെ ഉണ്ടാക്കി വച്ചിരുന്ന പോൽ ഇരിക്കുന്നത് കണ്ട് അത്‌ഭുതപ്പെട്ടു..
‘എന്താടീ അമ്മൂ.. നീ ഇന്ന് ഉച്ചയ്ക്ക് ചോറും കഴിച്ചില്ലേ..??’
‘ഇല്ല..വിശപ്പില്ലായിരുന്നു..’
തൃപ്തി വരാത്ത ഒരുപാട് ഉത്തരങ്ങൾക്കൊടുവിൽ അമ്മു ഒന്നും മിണ്ടാതെ ടി.വി ഓണ് ചെയ്തു… പിന്നെ ഉറക്കെ ഒരു പാട്ട് പ്ലെ ചെയ്യാൻ തുടങ്ങി..
അമ്മുവിന്റെ അസാധാരണത്വം കണ്ണിൽ പെട്ടെങ്കിലും താൻ തന്നെ ചെന്ന് ചാടിയിരിക്കുന്ന വാരിക്കുഴിയുടെ ആഴത്തെക്കുറിച്ചതാണ് ഭാനു അന്നേരം ഗാഢമായി ആലോചിച്ചത്..
കൂടുതൽ ആലോചിച്ച് മേനക്കേടാൻ നിൽക്കാതെ ഭക്ഷണം കഴിച്ച ഉടനെ ഭാനു കിടക്കയിലേക്ക് കിടന്നു..
എന്നാൽ കിടയ്ക്കക്കറ്റിയിൽ അപ്പോഴും ആ കനത്ത ചട്ടയുള്ള പഴയ പുസ്തകം തുറന്നു തന്നെ ഇരുന്നു..
കൂടെ തിരി അണഞ്ഞൊരു മെഴുകുതിരിയും..
(തുടരും..)