കള്ളൻ : എന്തെ വേണോ എന്റെ രേവതിക്ക്
എന്ത്
കള്ളൻ : നല്ല ചിക്കൻ ബിരിയാണി
അത് എനിക്ക് വേണ്ട , ഞാൻ കഴിക്കില്ല
കള്ളൻ : കഴിച്ചു നോക്ക് ഇഷ്ടപെട്ടാൽ മുഴുവൻ കഴിക്കാം ഇല്ലെങ്കിൽ ഞാൻ കഴിക്കാം
എന്തെ നിനക്ക് വിശപ്പ് മാറിയില്ലേ
കള്ളൻ : ഇല്ല , വേണമോ ഇപ്പോൾ , വേണം എന്ന് ഒരു വാക് പറഞ്ഞാൽ ഞാൻ എത്തിക്കും
അത് എനിക്കും വാശിയായി , എങ്കിൽ അതൊന്നു കാണട്ടെ , ഈ രാത്രിയിൽ നിനക്ക് വേണ്ടി ബിരിയാണി എടുത്തുവെച്ചിരിക്കയല്ലേ , ഞാൻ കളിയാക്കി
അവൻ വേഗം വസ്ത്രം മാറി ഒരു സാധാരണക്കാരന്റെ വസ്ത്രമണിഞ്ഞു ആരും കാണാതെ പുറത്തു ചാടി
ഇരുട്ടിലെ കാത്തിരിപ്പിന് വളരെ ഏകാന്ധത കൂടുതലാണ് എന്ന് ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു , ഓരോ നിമിഷവും ഞാൻ എണ്ണി തീർക്കുന്നതുപോലെ , ആ കാത്തിരിപ്പിനൊടുവിൽ അറിയാതെ എന്നെ മയക്കം തളർത്തി
പെട്ടന്ന് മച്ചിനുമുകളിൽ ഞെരക്കം കേട്ട് ഞാൻ കണ്ണ് തുറന്നു , നോക്കുമ്പോൾ കള്ളൻ പതുങ്ങി മുറിയിലേക്കു ഇറങ്ങുകയാണ്
പക്ഷെ അവൻ നന്നായി കിതക്കുന്നുണ്ട്
എന്ത് പറ്റി , നീ വരുന്നത് ആരെങ്കിലും കണ്ടോ
കള്ളൻ : അതല്ല , വീണ്ടും അവന്റെ കിതക്കുമ്പോൾ അവന്റെ ശ്വാസം എന്നിൽക്കറിഞ്ഞു
പിന്നെ എന്താണ്
കള്ളൻ : എന്നെ ആരും കണ്ടതുമില്ല , ഓടിപ്പിച്ചതുമില്ല
നീ എന്താണ് എന്ന് ഒന്ന് പറയുമോ വെറുതെ മനുഷ്യനെ ആധിപിടിപ്പിക്കാതെ , ഇനി ബിരിയാണി കിട്ടിയില്ലെങ്കിൽ അത് സാരമില്ല
അപ്പോളേക്കും അവൻ എന്റെ കയ്യിലേക്ക് ബിരിയാണി പൊതി വെച്ച് തന്നു
എനിക്ക് ദേഷ്യത്തെ പിടിച്ചു നിർത്താൻ പറ്റിയില്ല
അത് തണുപ്പിക്കാൻ എന്നപോലെ അവൻ എന്റെ കവിളത്തു ഒരു ഉമ്മ തന്നു ,
ഞാൻ അവനെ തള്ളിമാറ്റി … കാര്യം പറഞ്ഞതിനുശേഷം നീ അതികം പുന്നാരിച്ചാൽ മതി
കള്ളൻ : ഞാൻ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത് , ഇന്ന് ഭക്ഷണമായി വന്നിലെ
ആര് ആ തള്ളയോ
കള്ളൻ : അതല്ല ഉച്ചക്ക് വന്നിലെ ആ പെണ്ണ്
അവരുടെ മകളാണ്
കള്ളൻ : ഇന്നലെ രാത്രിയിൽ വന്നത് രേവതിയുടെ ഭർത്താവും അല്ലെ
അതെ , അതിനെന്താ പ്രശ്നം , അവർ നിന്നെ കണ്ടോ