ആവശ്യത്തിന് ഉയരവും അതിനുള്ള വണ്ണവും ഉണ്ടെന്നുകരുതി ഞാൻ ഒരിക്കലും ഒരു തടിച്ചി ഒന്നുമല്ലാട്ടോ ,
എനിക്ക് പട്ടുപാവാട അണിയുന്നത് പണ്ടുമുതലേ ഇഷ്ടമായിരുന്നു പത്താംതരം കഴിഞ്ഞപ്പോളേക്കും എന്റെ മാറിടത്തിന്റെ അളവ് പതിനഞ്ചു വയസ്സായ കുട്ടികളുടേതിൽ നിന്നും ബിരുദധാരികളുടെ അത്ര വലുപ്പത്തിലേക്കു വന്നു . ഒരു ദിവസം ഞാൻ വസ്ത്രം അണിഞ്ഞപ്പോൾ മുത്തശ്ശി പറഞ്ഞു . ഈ മുലയും വെച്ച് പട്ടുപാവാടയണിഞ്ഞു ആൺകുട്ടികളെ മയാക്കാനാണോടി നീ പഠിക്കാൻ പോകുന്നത് എന്ന് ….
ചീത്തപറഞ്ഞതുകേട്ടു ഞാൻ കരഞ്ഞപ്പോൾ അന്ന് എന്നെ സമാധാനിപ്പിക്കാൻ ‘അമ്മ പറഞ്ഞു നീ വലിയ കുട്ടി ആയി ഇനി പണ്ടത്തെപ്പോലെ ആ വസ്ത്രം ഒന്നും ഇടേണ്ട എന്ന് .
ഞാൻ അന്ന് എന്റെ സംശയത്തിന് എന്റെ കൂട്ടുകാരികൾ ഇടാറുണ്ടലോ എന്ന് ചോദിച്ചപ്പോൾ . നീ അവരെപ്പോലെ അല്ലല്ലോ നീ സുന്ദരിക്കുട്ടി മാത്രമല്ലല്ലോ
പിന്നെ
നീ ഒരു സുന്ദരിപെണ്ണായി മാറിയിരിക്കുന്നു എന്ന് .
പിന്നെ ആ വാക്കുകൾ എന്നിലെ സൗന്ദര്യബോധം ഉയർത്തുകയും ഒപ്പം കൂടുതൽ സുന്ദരിയാകാൻ എന്ത് ചെയ്യണം എന്നുള്ള ശ്രമങ്ങൾ തുടങ്ങി .
ബിരുദത്തിൽ രണ്ടവർഷം ഞാൻ എന്റെ കലാലയത്തിലെ സുന്ദരിയായി വിലസിക്കൊണ്ടിരിക്കുമ്പോളാണ് പാരമ്പര്യമായി നല്ല തറവാടും ഒപ്പം കാണാനും ചുന്ദരനുമായ ഒരു കണക്കു വിധ്വൻ അതെ അതായതു ചാർട്ടേഡ് അക്കൗണ്ടന്റ് കണക്കുകളെ അമ്മാനമാടുന്നതിൽ ഭയകര മിടുക്കനാണ് , ഇപ്പോളത്തെ പോലെ ആ സമയത്തു അല്ലങ്കിൽ ഞങ്ങളുടെ ആ പ്രദേശത്തു അങ്ങിനെ CA പാണ്ഡ്യത്വം ഉള്ളവർ വളരെ വിരളമാണ് . അതിനാൽ തന്നെ എന്റെ കുടുംബത്തിൽ എനിക്ക് കിട്ടിയ മഹാഭാഗ്യമാണ് എന്ന് പറഞ്ഞു എന്റെ പഠിത്തം അവിടെ അവസാനിപ്പിച്ചു
അന്നുവരെ ഞാൻ കണ്ട പഠനമെന്ന സ്വപ്നവും കലാലയ ജീവിതവും എല്ലാം മണ്ണിട്ടുമൂടി ഞാൻ എന്റെ കല്ല്യണത്തിന്റെ കതിര്മണ്ഡപത്തിലേക്കു വലംകാൽ വെച്ച് നടന്നു
ഞങ്ങളുടെ ആചാരപ്രകാരം എല്ലാ ബന്ധുമിത്രാതികളെയും നാട്ടിലുള്ളവരെയും വിളിച്ചു വരുത്തി പായസത്തിന്റെയും കറികളുടെയും എണ്ണത്തിൽ മത്സരിച്ചു ഒരു ആഡംബരകല്ല്യാണം …
പിന്നെ അതുപോലെയുള്ള ഉത്സവ പ്രതീതി എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല .
ആദ്യത്തെ ദിവസം ഞാൻ അയാളുടെ , രതീഷ് എന്ന് വിളിപ്പേരുള്ള എന്റെ ജീവിതപങ്കാളിയുടെ വീട്ടിൽ ചെന്ന് …