വിറകൊക്കെ ഞാൻ ശരിയാക്കി വച്ചിട്ടൊണ്ട് …..
ജോസഫ് ചേട്ടൻ ആ വലിയ വീടിന്റെ വാതിൽ തുറന്നു …….വിശാലമായ ഉമ്മറം ….
ഇരിക്കാൻ കൊത്തു പണികളാൽ തീർത്ത തടി കസേര ….അകത്തേക്ക് വീണ്ടും ഒരിടനാഴിക
അവിടെ വിശ്രമിക്കാൻ ആട്ടുകട്ടിലും …അകത്തളം പോലൊരു വലിയ സ്ഥലം അവിടെനിന്നും ചെറിയ ഇടനാഴികൾ ..ഇടനാഴിയുടെ ഓരോ വശത്തും ഓരോ മുറികൾ വീതം നാലു മുറികൾ നാല് വശത്തുമായി
പുറകിലേക്ക് ഒരു ചെറിയ പാസ്സേജ് അത് കടന്നു ചെന്നാൽ അടുക്കള …അടുക്കളയോട് ചേർന്നു വലിയ ഒരു
മുറി ..അടുക്കളയിൽ നിന്നും വശത്തേക്കുള്ള വഴിയിലൂടെ ചെന്നാൽ വലിയ രണ്ടു മുറികൾ …..ഒന്ന് ഒന്നിനോട്
അഭിമുഖമായി …..പുറമെനിന്ന് നോക്കുമ്പോൾ ഉള്ളിൽ ഇത്ര സൗകര്യങ്ങളെ പ്രതീക്ഷിക്കില്ല ….
താഴോട്ട് പോകുന്ന മരത്തിന്റെ ഗോവണി …..അതിറങ്ങിയാൽ നിലവറ പോലെ വിശാലമായൊരിടം …..
റബർ ഷീറ്റ് വെക്കാനുള്ള മുറിയാണത് ……സത്യത്തിൽ അതൊരു വീട് എന്നതിലുപരി ചെറിയൊരു
ബംഗ്ലാവ് തന്നെ ….ജോസഫ് ചേട്ടൻ ഓരോ മുറിയും തുറന്നു അവരെ കാണിച്ചു ….എല്ലാം വിശാലമായ
മുറികൾ …കട്ടിലും സോഫയും കസേരകളും മേശയും ..എല്ലാമായി എല്ലാ സൗകര്യങ്ങളും ഉള്ള
വീട് …മുറികളിൽ തണുപ്പകറ്റാൻ ചെറിയ കൂട് അതിൽ വിറകുകൾ നിക്ഷേപിച്ചിട്ടുണ്ട് ….പുക മുഴുവൻ പുറത്തേക്കു പോകുന്ന തരത്തിൽ സചികരിച്ച വ വിറകെറിയുന്ന ചൂട് മുറിയിൽ കിട്ടാൻ അതിനു
ഇരുമ്പു ഷട്ടറുകൾ ആവശ്യാനുസരണം ചൂട് കൂട്ടുകയോ കുറക്കുകയോ ചെയ്യാം ഷട്ടറുകൾ അതിനു
അനുസരിച്ചു സജ്ജമാക്കിയവ …..
ഏതു മുറി വേണേലും ഉപയോഗിക്കാം ……എല്ലാം ഞാൻ തൂത്തു തൊടച്ചിട്ടെക്കുവാ ….കമ്പിളിയും മറ്റും
ദാണ്ടെ അലമാരയിൽ ഉണ്ട് ……ബെഡോക്കെ തട്ടിവിരിച്ചതാ ….വേണേൽ വിരി മാറ്റാം ….
എല്ലാ മുറിയിലും ബാത്റൂമുണ്ട് പൈപ്പിൽ ചൂട് വെള്ളോം തണുത്തവെള്ളോം വരും …..
തണുത്തവെള്ളത്തിൽ കുളിക്കാതിരുക്കുന്നതാ നല്ലതു …പരിചയമില്ലാത്ത സ്ഥലമേല്ല്യോ പനിയെങ്ങാൻ
പിടിച്ചാലോ …..ജോസഫ് ചേട്ടൻ മുൻകരുതൽ നൽകി ….
കഴിക്കാറാവുമ്പോ വിളിച്ചമതി എല്ലാം ഞാനിങ്ങു കൊണ്ടോന്നോളാം ….
അതൊന്നും വേണ്ട ….ഞങ്ങൾ അങ്ങോട്ട് വന്നോളാം …..