എന്നാലും അതിന്റെ ഒരു ഗമയും ഇല്ല ….സാറ കുഞ്ഞും ഇതുപോലെ തന്ന ….അവർ മനസ്സിലോർത്തു …..
സാറയുടെ ഫോൺ വന്നപ്പോൾ രശ്മി പുറത്തേക്കിറങ്ങി ……
വീട്ടിലെത്തിയോ ……
ഇല്ല സാറ ..ഞങ്ങൾ ജോസഫ് ചേട്ടന്റെ വീട്ടില …ചായ കുടിക്കായിരുന്നു …..
എങ്ങനെ സ്ഥലമൊക്കെ ഇഷ്ട്ടായോ …..
ഹോ ഒന്നും പറയാനില്ലെടി …..കിടുക്കൻ ….
തണുപ്പുണ്ടോ …….
അത്ര കാര്യായിട്ടൊന്നുല്ല …..
രാത്രിയാകുമ്പോ തണുപ്പാകും …….
എന്തേലും ആവശ്യമുണ്ടേൽ വിളിച്ചോ ……ഹാവ് ഗുഡ് ടൈം ….
താങ്ക്സ് ഡി ….
എന്ന നമുക്ക് അങ്ങോട്ട് പോയാലോ …..ജോസഫ് ചേട്ടൻ വണ്ടിയെടുത്തു മുൻപേ പോയി ….
എങ്ങും വളർന്നു നിക്കുന്ന റബർ മരങ്ങൾക്കു നടുവിലൂടെ ടാറിട്ട റോഡിലൂടെ അവർ മുന്നോട്ടു
സഞ്ചരിച്ചു ….ഏകദേശം 1 കിലോമീറ്റർ ഉണ്ട് ജോസഫ് ചേട്ടന്റെ വീട്ടിൽ നിന്നും ബംഗ്ലാവിലേക്ക് ….
ഒറ്റനില കെട്ടിടം 6 -7 മുറികൾ ഉണ്ട് വലിയ മുറ്റം ചുറ്റും തഴച്ചു വളർന്നു നിക്കുന്ന റബർ മരങ്ങൾ
വീടിന്റെ മുന്നിൽ പൂന്തോട്ടം …..കല്ലുകൾ പാകിയ മുറ്റത്തിന് ഇരുവശവും ചെറിയ മതിൽ പോലെ
കെട്ടി വച്ചിട്ടുണ്ട് അതിൽ നിറയെ പൂച്ചെടികളും വിവിധ തരം ചെടികളും …..എസ്റ്റേറ്റിൽ റബറിനു
പുറമെ പ്ലാവും മാവും മറ്റു വൃക്ഷങ്ങളും ……
ഇവിടെ മാത്രേ ഈ മരങ്ങളൊള്ളു …അകത്തോട്ടു പോയാൽ മുഴുവൻ റബറാ ….
അവരുടെ സംശയം അകറ്റി ജോസഫേട്ടൻ ……
നേരം ഇരുട്ടുംതോറും തണുപ്പിന്റെ കാഠിന്യം ഏറി വരുന്നതായി തോന്നി അവർക്ക് ….
രാത്രി നല്ല തണുപ്പാണോ ……
അതെ സാറെ …..
പുറത്തു മാത്രേ തണുപ്പൊള്ളു …..അകത്തു തീയിടാം മുറിക്കുള്ളിൽ ഒട്ടും തണുപ്പുകാണില്ല ….