മതി ലച്ചു വലിയ വായിൽ വർത്തമാനം…. നീ അടുക്കളയിൽ ചെന്ന് അമ്മമ്മയോട് കാപ്പി തരാൻ പറ….. ചേച്ചി അവളെ കളിയാക്കി കൊണ്ട്…. പറഞ്ഞു…
ആ മോൻ എന്നീട്ടോ ?? വാ മോനെ വന്നു കാപ്പി കുടിക്കൂ… അമ്മാമ അടുക്കള വാതിൽക്കൽ വന്നു ഞങ്ങളെ അടുക്കളയിലേക്കു വിളിച്ചു…
ഒരു പിഞ്ഞാണത്തിൽ നിറയെ ഉണ്ണി അപ്പം…. പിന്നെ അവിൽ തേങ്ങ കൂട്ടി കുഴച്ചതു….. നല്ല പാല് ഒഴിച്ച് കൊഴുപ്പിച്ച ചായ…. എല്ലാം നിരത്തി വച്ചിരുന്നു……. ചായ കുടി കഴിഞ്ഞു ഞാൻ ഉമ്മറത്തേക് ഇറങ്ങി പണി കഴിഞ്ഞു തൊട്ടു വരമ്പിലൂടെ പോകുന്ന പണിക്കാർ…….
കൂടണയാൻ….. കലപില കൂട്ടി കൂട്ടത്തോടെ കടന്നു പോകുന്ന… പക്ഷികൾ…. സൂര്യൻ അങ്ങ് ദൂരെ ചേലാമലയുടെ അപ്പുറത്തേക്ക് മറഞ്ഞു തുടങ്ങിയിരിക്കുന്നു……
ഒന്ന് നടക്കാൻ വേണ്ടി പടികൾ ഇറങ്ങി… തൊട്ടു വരമ്പിലൂടെ കുറച്ചു ദൂരം നടന്നു…….
ഇങ്ങിനെയും ഒരു ഗ്രാമം… ഇപ്പോഴും ഉണ്ടോ ?? എനിക്ക് ശരിക്കും ഇപ്പോഴും വിശ്വസിക്കാൻ.. പറ്റുന്നില്ല.. കറണ്ടില്ല, ടെലിഫോൺ ഇല്ല, റെയിലോ റോഡോ കാണണം എങ്കിൽ കിലോമീറ്റർ നടക്കണം… കാതടപ്പിക്കുന്ന ഫാക്ടറി സൈറൺ ഇല്ലാത്ത… ആളുകളുടെയും വാഹനത്തിന്റെയും ശബ്ദം ഇല്ലാത്ത ഇ ചേലാമല…… എന്നെ വല്ലാതെ വശീകരിച്ചിരിക്കുന്നു…….. അത് പോലെ തന്നെ ഇവിടെ കാണുന്ന ജീവിതങ്ങളും….
ഓരോന്നാലോചിച്ചു…. ഞാൻ നടന്നു……
അല്ലാ മനസിലായില്ല… ഇവിടെ ഇവിടത്തെ കുMട്ടിയാ ?? ഇവിടൊന്നും കണ്ടിട്ടില്ലല്ലോ ????
ഞാൻ ആ ചോദ്യങ്ങൾ കേട്ട് തല ഉയർത്തി നോക്കി…..
ഒരു കുറിയ വയസൻ…. തലയിൽ ഒറ്റ മുടിയില്ല… ഒരു വെള്ള മുണ്ടും തോളിൽ ഒരു തോർത്തും….. കയ്യിൽ തൂകി പിടിച്ച ഒരു വാഴ കുലയുമായി….. ചിരിച്ചു കൊണ്ട്.. എന്നെ നോക്കി … എതിരെ വരുന്നു….
ഞാൻ….. കണ്ണന്റെ പേരകുട്ടിയ… ഞാൻ ആ മനുഷ്യനോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു…
ഓഹ്….. മാലതി മോളുടെ മോൻ…
അറിഞ്ഞു…. ഇന്നലെ മീനാക്ഷി പറഞ്ഞു മാലതിയുടെ മോൻ അങ്ങ് ബോംബായിൽ നിന്നും വന്നിട്ടുണ്ടെന്ന്……. എന്റെ മോൾ ………ഇടക്കൊക്കെ പറയും നിങ്ങടെ കാര്യങ്ങൾ…..
ആട്ടെ അമ്മ വന്നിട്ടുണ്ടോ ??
ഇല്ല…… അടുത്ത മാസം വരും….
എന്റെ പേര് കേശവൻ വാരിയർ.. പട്ടാളത്തിൽ ആയിരുന്നു ഇപ്പോൾ പിരിഞ്ഞു.. ഇപ്പോൾ ഇ കൃഷിയും മറ്റുമായി അങ്ങിനെ കൂടുന്നു. എന്റെ വാര്യം ഇവിടെ അടുത്താ… മംഗലത് എന്ന് പറയും……..