ചേലാമലയുടെ താഴ്വരയിൽ 3 [സമുദ്രക്കനി]

Posted by

വരൂ    വാര്യം വരെ ഒന്ന് പോയി വരാം…. മീനു മോൾ   എപ്പോഴും    പറയും    അവളുടെ   കൂട്ടുകാരിയുടെ    മോനെ പറ്റിയും… കൂട്ടുകാരിയെപ്പറ്റിയും ഓക്കേ…
മടിയിൽ നിന്നും ഒരു ബീഡി എടുത്തു    കാരണവർ    കൊളുത്തി…. ബീഡി പുകയുടെ രൂക്ഷ ഗന്ധം     അവിടെ ആകെ    പരന്നു….

കുല    ഇങ്ങ് തന്നോലൂ      ഞാൻ പിടിക്കാം… അഴിഞ്ഞ മുണ്ടുടുക്കാൻ    കുല നിലത്തു വക്കാൻ ഭാവിച്ച    വാര്യരോട്    ഒരു മരിയാതക്കു    ഞാൻ   പറഞ്ഞു…

ഹേയ്     വേണ്ട….. ഇതിനു വല്യ കനം ഒന്നുല്യാ…. ഇപ്പോൾ തന്നെ വെട്ടേണ്ട എന്ന് കരുതിതാ… പിന്നെ   ഇനിയും വൈകിയാൽ     ullathu മുഴുവനും    കണ്ട അണ്ണയും    കിളിയും തിന്നു പോകും…… അതിലും    ഭേദം അല്ലെ എന്ന് കരുതി…… വെട്ടി എന്ന് മാത്രം..

കുലയും എടുത്തു   വാര്യർ മുമ്പിലും    ഞാൻ പിന്നിലും ആയി നടന്നു…. തൊട്ടു വരമ്പു     ചെറിയ   രണ്ടു മൂന്നു     പാടവരമ്പുകളും കടന്നു     … മുള കൊണ്ട് അഴിയിട്ട  കഴൽ….. ( പണ്ട് കാലത്തു ഗേറ്റിനും പകരം ഉള്ളത് )   കടന്നു   …   മുറ്റത്തെത്തി         മുറ്റത്തു   വലിയ    പടർന്നു പന്തലിച്ചു നിറയെ മാങ്ങാ ഉള്ള ഒരു ഭീമൻ മാവ്… പിടിച്ചാൽ പിടി എത്തില്ല.. അത്ര   വണ്ണം ഉണ്ടായിരുന്നു     അതിനു……വണ്ണം കണ്ടാൽ അറിയാം    അതിന്റെ   പ്രായം…..

അണ്ണാൻ തിന്നു ബാക്കിയായ    മാങ്ങാ അണ്ടി     മാവിന്റെ ചുവട്ടിൽ അവിടെ ഇവിടെ ആയി കിടക്കുന്നു……..

വളരെ പഴയ രീതിയിൽ ഉള്ള ഒരു   വീട്……..മുറ്റത്ത്‌     ഒരു     കുട്ടി കളിച്ചുകൊണ്ടിരുന്നു….. ഒരു   നാല് അഞ്ജു വയസ് കാണും….. നല്ല തടിച്ചു ഉരുണ്ടു ഒരു…. കൊച്ചു സുന്ദരൻ…     വാര്യരെ    കണ്ടതും

അച്ചാച്ചൻ വന്നേ…. എന്ന് പറഞ്ഞു   കയ്യിലേ കളിപ്പാട്ടം    അവിടെ വലിച്ചെറിഞ്ഞു… ഓടി വന്നു……..

വാര്യർ     കുല… ഉമ്മറത്തു വച്ചു
..
കുട്ടിയെ എടുത്തു…..

വാ   മോനെ….. വരൂ    അകത്തേക്കു കയറൂ….. അയാൾ എന്നെ അകത്തേക്കു ക്ഷണിച്ചു..

മരം കൊണ്ടുള്ള ഉമ്മറ പടി    തോളിലെ തോർത്തു കൊണ്ട്   ഒന്ന്   പൊടി തട്ടി………

ഞാൻ ഇരുന്നു…….. വാര്യർ    അവിടെ   എനിക്കഭിമുഖം ആയി   ഇട്ടിരുന്ന    ചാരു കസാലയിൽ ഇരുന്നു      മടിയിൽ    പേരക്കുട്ടിയും……

ഡാ….. അമ്മ    എവിടെ ??    നീ പോയി   അമ്മയെ വിളിച്ചു കൊണ്ട് വാ…. ഇവിടെ    ഒരു മാമൻ വന്നിട്ടുണ്ട്   വേഗം വരാം പറയൂ…

Leave a Reply

Your email address will not be published. Required fields are marked *