ചിമിട്ടൻ: എന്റെ പൊന്നു നാറി ഇതൊക്കെ എപ്പോ… അപ്പോ നീ അവളോട് പറഞ്ഞില്ലേ
സാജു: മം .. പറഞ്ഞു
ഞാൻ: എന്നിട്ട് …
സാജു: അവളൊന്നും പറഞ്ഞില്ല .. ചെറുതായ് ഒന്ന് ചിരിച്ചു അത്ര തന്നെ വേറെ ഒന്നും മിണ്ടിയില്ലടാ ഇനി എന്നെ ഇഷ്ടമല്ലെ ?
ഞാൻ: ഇത് തുടങ്ങിട്ട് എത്ര നാളായ്…?
സാജു : അത് .. 2 മാസം
ചിമിട്ടൻ: എടാ കുണ്ണെ ആകെ 6 മാസം ആയതല്ലെടാ ഒള്ളു ക്ലാസ്സ് തുടങ്ങിയട്ട് സാമദ്രോഹി എന്നിട്ട് അവന്റെ ഒടുങ്ങിയ അഭിനയവും . ഇവിടെ ഒരുത്തൻ സന്യാസി ആയിട്ട് ജീവിച്ച് മരിക്കും .. നാട്ടിലുള്ള എല്ലാ കൊജ്ഞാണൻമാർക്കും പെണ്ണുണ്ട് എനിക്ക് … മാത്രം കുറെ പെങ്ങൻമാരും … ഓരോരോ അവരാധം…
അവൻ വളഞ്ഞ വഴിക്ക് എനിക്കിട്ട് ഒന്നു കുത്തിയതാണെങ്കിലും ഞാനങ്ങ് ക്ഷമിച്ചേച്ചു
സാജു പോയിക്കഴിഞ്ഞും ഞങ്ങൾ അവിടെ ചുറ്റിപറ്റി നിന്നു കാരണം വേറൊന്നുല്ല 4. മണിയ്ക്ക് ക്ലാസ് തീരും വീണയ്ക്ക് ട്യൂഷൻ ഉണ്ട് അത് എന്റെ സ്കൂളിന്റെ അടുത്താണ് അവൾക്ക് കണക്ക് പാടായോണ്ട് കൊമേഴ്സ് ആണ് എടുത്തിരിക്കുന്നത് പിന്നെ ട്യുഷൻ വിട്ട് എന്റെ സ്കൂളിന് മുന്നിലൂടെ വീട്ടിൽ പോകാല്ലോ എന്നോർത്തു ചേർന്നതാണ് . 5.30 യ്ക്ക് വീണ ട്യൂഷൻ കഴിഞ്ഞ് അതു വഴി വന്നാണ് വീട്ടിൽ പോകുന്നത് അവൾക്ക് നേരെ വീട്ടിൽ പോകാവുന്ന വഴി ഉണ്ട് എന്നാലും ഒരു നോക്ക് കാണാൻ എന്റെ വാവ ഈ ബുദ്ധിമുട്ടുന്നത് കാണുമ്പോ എനിക്കും വിഷമവാകും ചിമിട്ടനും അറിയാം ഞാൻ അതോണ്ട് ഇങ്ങനെ സ്കൂളിന്റെ പരിസരത്ത് തമ്പടിച്ചിരിക്കും …
അതാ ദൂരെ നിന്ന് നടത്തം കണ്ടാലറിയാം വാവയാണ് കൂടെ ധന്യയാണ് വാവേ ടെ ഇണപിരിയാത്ത കൂട്ടുകാരി ..ധന്യയ്ക്കറിയാം ഞാനും വീണയും തമ്മിലുള്ള ഇഷ്ടം വീണ അടുത്തൂടെ വന്ന് നടന്ന് അകലുമ്പോൾ ചങ്ക് പിടയ്ക്കും മാത്രമല്ല ക്ഷീണിച്ച് വാടി തളർന്ന ആ മുഖം കാണുമ്പോൾ എനിക്കെന്തോ പോലാണ് എന്നെ ഒന്നു കാണാൻ വേണ്ടിയാണല്ലോ എന്നോർക്കുമ്പോ …. വൈകിട്ട് വിളിക്കുമ്പോ ഞാൻ ചോയിച്ചു
എന്റെ വാവെ നിനക്ക് എന്തിനാടി ഈ ട്യൂഷൻ നിനക്ക് തന്നെ പഠിച്ച് മാർക്ക് വാങ്ങാൻ പറ്റും പിന്നെ എന്നെ കാണാൻ വേണ്ടി എന്തിനാ .. നമ്മുക്ക് അമ്പലത്തിൽ വച്ച് എല്ലാ ആഴ്ചയും കാണാൻ പറ്റണതല്ലേ പിന്നെന്തിനാടോ ഈ വെയിലും കൊണ്ട് ഈ നടത്തം എന്റെ കൊച്ച് ക്ഷീണിക്കൂടാ