ഒരു പ്രണയ കഥ 2

Posted by

കാര്യം ഞാൻ തെറി വിളിച്ചെങ്കിലും ചിമിട്ടൻ പറഞ്ഞതിലും കാര്യമുണ്ട് ഞാനെന്തിനാല്ലെ ഇത്ര ടെൻഷൻ അടിക്കണെ
അങ്ങനെ മെസ്സേജുകളും ഫോൺ വിളികളുമായ് ഞങ്ങടെ അവധിക്കാലം അങ്ങനെ കടന്ന് നിങ്ങി പക്ഷെ ഇതിനിടയിൽ തന്നെ ഞാൻ വീണയുടെ മാത്രം കണ്ണനായി തീർന്നു . വീണ കണ്ണന്റെ വാവയും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥ ഇടയ്ക്കിടയ്ക്ക് എന്റെ ദേവിയെ ഒരു നോക്ക് കാണാൻ ഞാൻ ക്ഷേത്ര ദർശനം നടത്തുവാൻ വരെ തുടങ്ങി വീട്ടിലിന്നു വെറുതെ തിന്നും കുടിച്ചും എന്റെ വാവ വെളുത്ത് തുടുത്ത് വന്നു അതിനനുസരിച്ച് ആലിൻ ചോട്ടിൽ കോഴികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ്വുണ്ടായി

ചന്തന കളറുള്ള പട്ടുപാവാടയും ബ്ലൗസുമിട്ട് നെറ്റിയിൽ നേർത്ത ചന്ദനവുമായി കാവിൽ നിന്ന് അവൾ ദേവിയെ തൊഴുന്നത് തന്നെ കാണാൻ ഒരു പ്രത്യേക ചന്ദമാണ് പോരാത്തതിന് അഴിച്ചിട്ട പനങ്കുല പോലുള്ള മുടിയും .. അവളുടെ കാലിൽ രണ്ട് വെള്ളി പാദസ്വര ങ്ങളുണ്ടങ്കിലും അത് കിലുങ്ങുന്നത് എന്റെ നെഞ്ചിലാണ് എന്നെനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്

അങ്ങനെ വലിയ പ്രശനങ്ങളില്ലാതെ പോകുമ്പോഴാണ് ഞങ്ങളുടെ അലോട്ട്മെന്റ് വരുന്നത് എനിക്കും ചിമിട്ടനും തോട്ടപ്പുറം സ്കൂളിലും വീണയ്ക്ക് സരസ്വതിയിലും കിട്ടുന്നത്… അടിപൊളി. …ദൈവം ഉണ്ട് ഉണ്ട് എന്ന് പറയുന്നത് ഇതാണ് .ഞാനും വാവയും ഒരു ക്ലാസിൽ വന്നാൽ ദേവിക്ക് രണ്ട് ഭക്തരെ കുറയൂല്ലേ… അത് കൊണ്ട് ദേവി നൈസായിട്ട് ഒരു പണി നമുക്കിട്ട് തന്നു എന്നാലും ഇതിത്തിരി കൂടി പോയി വാവയാണേൽ ഭയങ്കര കരച്ചിൽ അവളുടെ അച്ഛൻ ഹരിദാസനാണേൽ സരസ്വതി ഹയർ സെക്കന്ററി എന്നു കേട്ടാ മതി ബിരിയാണി കിട്ടിയ സന്തോഷവാ.. കാര്യം നല്ല സ്കൂൾ ഒക്കെ ആണങ്കിലും എനിക്കവിടെ കിട്ടിയില്ലല്ലോ എന്നോർക്കുമ്പോ ഒരു സങ്കടം വാവയാണേൽ അമ്പിനും വില്ലിനും അടുക്കുന്നില്ല അവസാനം ഒരു വിധത്തിൽ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു

വീണ പെട്ടന്ന് തന്നെ പുതിയ സ്കൂളും കൂട്ടുകാരുമായി കളം കയ്യടക്കി അതല്ലേലും കാണാൻ കൊള്ളാവുന്ന പെമ്പിള്ളേരുടെ പുറകേ എന്തു സഹായത്തിനും കുറേയെണ്ണം കാണുമല്ലോ ഞാനാണേൽ ചിമിട്ടൻ ഒപ്പിക്കുന്ന ഏണി പിടിച്ചു മടുത്തു അങ്ങനെ ഞങ്ങൾക്ക് പുതിയ പേര് വീണു സൂത്രനും ഷേരുവും മണ്ടത്തരം ഒപ്പിക്കണത് ആ ചെറ്റ ആണേലും ഷേരു എന്ന പേര് എനിക്ക് വീണു നല്ല പേര് അല്ലേ സീനിയർ ചേച്ചിമാരിട്ട് തന്ന പേരാണ് അത്യാവശ്യം ആക്ടീവായോണ്ട് തന്നെ സൂത്രനും ഷേരുവു സയൻസ് ബാച്ചിന്റെ ഓമനകളായ് മാറി ചിമിട്ടനും ഞാനും ക്രിക്കറ്റ് ടീമിലും കേറി പറ്റി പിന്നെ പറയണ്ടല്ലോ ക്ലാസിൽ ഞങ്ങൾക്ക് തന്നെ ഒരു ഗ്യാങ്ങ് ഉണ്ടായിരുന്നു വർഷ, അശ്വതി ,സാജു ,പിന്നെ ഞാനും ചിമിട്ടനും.

Leave a Reply

Your email address will not be published. Required fields are marked *