വൈകുന്നേരം ഞാൻ പതിയെ മൊബൈലുമെടുത്ത് വെളിയിലറങ്ങി വീണയെ ഒന്ന് മിസ്ഡ് അടിച്ചു ഉടൻ വന്നു വിളി . ആദ്യം ഹലോ എന്നു പറഞ്ഞ എനിക്ക് കേൾക്കേണ്ടി വന്നത് ഹരിദാസന്റെ കനത്ത ശബ്ദമാണ് പിന്നെ ഒന്നും മിണ്ടിയില്ല ഫോൺ ഓഫ് ചെയ്യാൻ മെനക്കെടാതെ നേരെ ബാറ്റിറി ഊരി ഫോൺ കട്ടിലിന്റെ അടിയിലും ബാറ്ററി ജന ലിങ്കലും വച്ച് പുതപ്പിനടിയിൽ അഭയം പ്രാപിച്ചു പിന്നേ ഹരിദാസൻ അല്ല ഇനി ദേവേന്ദ്രന്റെ അച്ചൻ മുത്തുപട്ടര് വന്നാലും എനിക്ക് പുല്ലാന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു പക്ഷെ എന്താന്നറിയില്ല ഒരു തരം വിറയൽ.. ഉറക്കോം വരണില്ല അവസാനം ഞാൻ ഫോൺ ഓൺ ആക്കി വച്ചു .. ഫോൺ ഓൺ ആക്കി വെച്ചത് എന്തു കൊണ്ടാണ് എന്ന് അറിയില്ല പേടി പോയത് കൊണ്ടല്ല വീണ യോട് മിണ്ടാത്തത് കൊണ്ടാവാം കിടന്നിട്ട് ഉറക്കം വരുന്നില്ല പക്ഷേ ഫോണെടുത്ത് അവളെ വിളിക്കാനും ഒരുതരം മടി …മടിയല്ല ശരിക്കും പറഞ്ഞാൽ പേടിയാണ് ഇനിയെങ്ങാനും ഫോൺ എടുക്കുന്നത് ഹരിദാസൻ തന്നെയാണെങ്കിൽ .. ഞാൻ വീണ്ടും.. പെടും അവസാനം എന്തും വരട്ടെ എന്ന് കരുതി ഞാൻ ഫോൺ എടുത്തപ്പോഴേക്കും എനിക്കൊരു മെസ്സേജ് വന്നു കണ്ടിട്ട് പുതിയൊരു നമ്പരാണ് ഞാൻ ആ മെസ്സേജ് തുറന്നു നോക്കി ഒരു ഹായ് ഇതിപ്പോ ആരാണ് പാതിരാത്രിക്ക് ഉടൻതന്നെ അടുത്തത് വന്നു വിവേക് വീണയാണ് ഇതെന്റെ ചേച്ചിയുടെ നമ്പര് ആണ് ബിസി യാണോ പെട്ടെന്ന് തന്നെ ഞാൻ റിപ്ല ചെയ്തു എന്ത് ബിസി ഞാൻ തന്നെ ഇതിന് മുന്നേ വിളിച്ചായിരുന്നു പക്ഷേ തന്റെ അച്ഛൻ ആണ് ഫോണെടുത്തത്..
വീണ :ആണോ അത് ഞാൻ അറിഞ്ഞില്ലല്ലോ ഏതായാലും പ്രശ്നമൊന്നുമില്ലന്ന് തോന്നുന്നു അച്ഛൻ ഇതുവരെ എന്നോടൊന്നും ചോദിച്ചില്ല നീ ഫുഡ്കഴിച്ചോഡാ
ഞാൻപറഞ്ഞു കഴിച്ചു എന്ന് പിന്നെ ഞങ്ങൾ അതുമിതും പറഞ്ഞു കുറെ നേരം ചാറ്റ് ചെയ്തു വല്ലാത്തൊരു അടുപ്പമുണ്ട് വീണയോട് അവസാനം അവൾ പറഞ്ഞു ചേച്ചി വരുന്നുണ്ട് കിടക്കാൻ പോവുകയാണ് എന്നിട്ടൊരു ഗുഡ് നൈറ്റും ദുഷ്ടത്തി ഇവക്കിത്തിരി നേരം കൂടി മിണ്ടിയാലെന്താ ഇവളുടെ വായിന്നു മുത്തും പവിഴവും ഒന്നുമല്ലല്ലോ ചുമ്മാ കുറച്ച് പേട്ട് തുപ്പലല്ലേ വീഴണത് ഹൊ ഇതാ പെണ്ണുങ്ങള് ഇങ്ങോട്ട് വന്ന് കൊതിപ്പിച്ചേച്ചു ഒരൊറ്റ പോക്കാ .. എനിക്കാണേൽ ഉറക്കോം വരണില്ല അവസാനം ചിമിട്ടനെ ഒന്നു വിളിച്ചേക്കാം എന്നു വച്ചു അവനോട് ഞാൻ അവള് മെസേജിയതും എല്ലാം പറഞ്ഞു അവസാനം അവള് പെട്ടന്ന് പോയന്ന് പറഞ്ഞപ്പോൾ ആ നാറി പറയുവാ അവളു നിന്റെ കെട്ട്യോള് ഒന്നും അല്ലല്ലോ ഇത്ര ഉരുകാൻ എന്ന് ഞാൻ അവന്റെ മുത്തിയെയും ചത്ത് കുഴിയിൽ കിടക്കുന്ന മുത്തിടെ മുത്തിയെയും ഒന്നു സ്മരിച്ചിട്ടാണ് ഫോൺ വച്ചത്