ടോണി തിരിച്ചു വന്നപ്പോള്‍ മൂന്നു മണി കഴിഞ്ഞിരുന്നു
‘ അന്നക്കുട്ടി …വിശക്കുന്നെടി …ചോറെടുക്ക്”
ടോണി അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞിട്ട് ഡ്രെസ് മാറാന്‍ അകത്തേക്ക് കയറി
സിസിലി ഉടനെ ചോറ് വിളമ്പി
” നീ കഴിച്ചോടി പെണ്ണെ ?”
” ഇല്ലച്ചായാ….അമ്മൂം കഴിച്ചിട്ടില്ല “
” ആ ..പറഞ്ഞ പോലെ അവളെന്തിയെ?”
” അവള് മോളിലെ വീട്ടിലേക്കു കേറി പോയതാ ….അച്ചായാ …അവള്‍ക്കെന്തോ സങ്കടം ഉണ്ട് മനസില്‍ ….”
” ഒന്നുമില്ലടി …ഞാന്‍ രാവിലെ വഴക്ക് പറഞ്ഞിട്ടാരിക്കും…ഉടുപ്പിട്ടെനു….അവള് കൊച്ചല്ലെടി … നിനക്ക് വിഷമം ഉണ്ടേല്‍ നീയും വല്ല സാരിയും ആക്കിക്കോ “
” ഓ …വേണ്ട …ഇതിട്ടോണ്ട് നടക്കാനും പണി ചെയ്യാനും സുഖമുണ്ട് ..പിന്നെ അച്ചായന്റെ ഇഷ്ടപെട്ട ഡ്രെസ്സല്ലേ …ഞാനായിട്ട് ഊരുന്നില്ല “
” ഹും …ഞാന്‍ മുകളില്‍ വരെ പോയിട്ട് വന്നുണ്ടോളാം”
ടോണി മുകളിലെ വീട്ടിലേക്കു കയറി
അവന്‍ ചെല്ലുമ്പോള്‍ വീടിന്‍റെ പിന്നംബുറത്തെ അലക്ക് കല്ലില്‍ ഇരിപ്പുണ്ടായിരുന്നു അമ്മു . അവനെ കണ്ടതും അവളുടെ കണ്ണുകള്‍ നിറഞ്ഞു
” എന്നതാ മോളെ …ഇത് ? നിനക്കെന്നാ പറ്റി ….ങേ …നിന്‍റെ നല്ലതിന് വേണ്ടിയല്ലേ ഇച്ചായന്‍ പറയുന്നേ …മോള് പഠിക്കണം ‘
‘ വേണ്ടിച്ചായാ…ഞാന്‍ ഞാന്‍ എങ്ങോട്ടുമില്ല …കുറച്ചു നാളെങ്കില്‍ കുറച്ചു നാള്‍ ഇച്ചായന്റെ കൂടെ ജീവിക്കണം “
.” ‘നീയെന്നാ അമ്മൂ ..ഇങ്ങനെയൊക്കെ പറയുന്നേ ,…അന്നക്കുട്ടീം പറഞ്ഞു …ഞാനും ശ്രദ്ധിക്കുന്നുണ്ട് …നീയെന്തോ മനസ്സില്‍ വെച്ചാ സംസാരിക്കുന്നെ ‘
‘ ഒന്നുമില്ലിച്ചയാ”
‘ അല്ല …നിന്‍റെ മുഖം കണ്ടാല്‍ അറിയാം ..പറ “
‘ നമുക്കൊക്കെ എന്ത് ജീവിതം ഇച്ചായാ …..കണ്ടവന്റെ മുന്നില്‍ തുണിയുരിയുന്നതില്‍ ഭേദമല്ലേ ഇഷ്ടമുള്ളവന് കിടന്നു കൊടുക്കുന്നെ ,….അവനാരായാലും”
” എന്നാ പറ്റിയെ? ..നീയാര്‍ക്ക് വേണ്ടിയാ തുണി ഉരിയുന്നെ ? ആരാ നിന്നെ ശല്യപെടുത്തുന്നെ ?’
ടോണി അവളെ ചേര്‍ത്തു പിടിച്ചു മുഖത്തേക്ക് നോക്കി . അമ്മു അവന്‍റെ മാറില്‍ മുഖം അമര്‍ത്തി കരഞ്ഞു
” എന്നാ മോളെ ..പറഞ്ഞെ ?”
” ഇച്ചായാ ….അമ്മയോട് പറയല്ലേ ….ഇന്നാളു ഞാന്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ ഒരാളെന്നെ കടന്നു പിടിച്ചു … എനിക്ക് പേടിയാ …ഇച്ചായാ ….അയാളിനിയും വരും …അതിനു മുന്നേ ..ഞാന്‍ “
‘അമ്മൂ …കരയാതെ … ആരാ അയാള് ..നീയിനി ഇങ്ങോട്ടും പോകുന്നില്ല ….ഞാനല്ലേ പറയുന്നത് …വാ വീട്ടിലേക്കു പോകാം “
” എനിക്ക് പേടിയാ ….കോളജില്‍ എങ്ങാനും അയാള് വന്നാലോ ….അത് കൊണ്ടാ ഞാന്‍ പറഞ്ഞെ …..അപ്പൂന്‍റെ കൂടെയാ ഞാന്‍ ജോലി കഴിഞ്ഞു വരുന്നേ …ഏതു സമയോം അയാള് വരും ….ഇന്നാളു റോസിയാന്റീടെ വീട്ടിലേക്കു പോയപ്പോള്‍ ഞാന്‍ ടൌണില്‍ വെച്ച് അയാളെ കണ്ടു “
” ആരാ അയാള് ..മോളെന്നോട് പറ “