“ ഇല്ല “
“ എന്തേ …”
“ വിശപ്പില്ല “
“ അതെന്നാ … നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ഭക്ഷണം കഴിക്കാതെ ഇരിക്കരുത് ഒരിക്കലും എന്ന് എന്നീറ്റേ “
“ അയ്യോ അപ്പുവേട്ടാ എനിക്ക് വേണ്ടഞ്ഞിട്ട “
“ പട്ടിണി കിടക്കാൻ ഞാൻ സമ്മതിക്കും എന്ന് നിനക്ക് തോനുന്നുണ്ടോ “
“ അയ്യോ അപ്പുവേട്ടാ വയറു വേദന ഉള്ളപ്പോൾ കഴിക്കാൻ തോന്നില്ല .. അതുകൊണ്ടാ “
അത് കേട്ടപ്പോൾ അവൻ ഒന്ന് മയപ്പെട്ടു
“ ഈ ബ്ലഡ് വരുമ്പോൾ നീ എന്താ ചെയ്യാ “
“ അത്… തുണി വയ്ക്കും അവിടെ , പിന്നെ കടയിൽ നിന്ന് പാഡ് വാങ്ങിക്കാൻ കിട്ടും “
“ എന്നിട്ട് ഇപ്പോ എന്താ വച്ചേക്കുന്നെ “
“അയ്യേ പോ ചെക്കാ “
“പറ അമ്മു “
“ തുണി “
“ അതെന്നാ പാഡ് വച്ചുടെ “
“ വീട്ടിൽ ഉള്ളപ്പോ എന്തിനാ അതൊക്കെ വാങ്ങിച്ചു വയ്ക്കുന്നെ ,വെറുതെ പൈസ കളയാൻ “
“ ഞാൻ നാളെ വരുമ്പോ വാങ്ങിക്കാം “
“ അയ്യോ എന്തിന് “
“ നിനക്ക് വയ്ക്കാൻ നീ അത് വച്ചാ മതി “
“ ഈശ്വര ഇ പട്ടി നാണം കെടുത്തും . അതൊന്നും അങ്ങനെ ഉപയോഗിക്കുന്നത് നല്ലതല്ല , തുണിയാ ഏറ്റവും നല്ലത് “
“ ഞാൻ വാങ്ങിക്കും എന്ടെ ഭാര്യക്ക് , അത് ഒരു ഭർത്താവിന്റെ കടമയ “
“ ദേ അപ്പുവേട്ടാ എനിക്ക് അതിന്റെ ആവശ്യമൊന്നും ഇല്ല ഇനി വേണേൽ ഞാൻ കുഞ്ഞമ്മേടെ കൈൽ നിന്നും വങ്ങിച്ചോളും “
“ കുഞ്ഞമ്മയ്ക് കുഞ്ഞമ്മേടെ കെട്ടിയോൻ വാങ്ങിച്ചു കൊടുത്തതാ നിനക്ക് ഞാൻ ഉണ്ട് കേട്ടോ “