“ഇല്ലെങ്കി നിന്നെ ഇടിച്ച് സൂപ്പാകും “
“എന്നാ നീ പെറും 10ആം മാസം കഴിയുമ്പോ “
“ പട്ടി, തെണ്ടി ….”
“ ഹി ഹി ഹി “
“ ഇന്ന് ആ നീല ഷർട്ടും , ചാര കളർ പാന്റും എടുത്ത് വയ്ക്കട്ടെ”
“ പാന്റ് വേണ്ട മുണ്ട് മതി “
“ മുണ്ടോ… കൊള്ളാലോ “
“ആ എന്തേ , കൊള്ളില്ലേ”
“ കുഴപ്പമൊന്നുമില്ലാ , അപ്പുവേട്ടൻ മുണ്ട് ഉടുത്ത് പുറത്ത് അതികം പോകാറില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ “
“ നീ അച്ഛന്ടെ ഒരു മുണ്ടെടുത്തു തേച്ചുവയ്ക്ക് “
“ ആ… ശെരി മുണ്ടാ “
“ അത് നിന്റെ കെട്ടിയോൻ “
“ ആ കറക്ട “
അവൾ വേകം താഴേക്ക് പോയി
അവൻ അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ് തിരിച്ചു വന്നു
കട്ടിലിൽ അമ്മു മുണ്ടും ഷർട്ടും എടുത്ത് വച്ചിരുന്നു
അവൻ അതും എടുത്ത് മുടിയും ചീകി താഴേക്ക് ഇറങ്ങി
“ ആഹാ ഇപ്പൊ വലിയ ആളായല്ലോ അപ്പുവേ നീ”
അച്ഛമ്മയുടെ വാക്കുകളിൽ അഭിമാനം പൂണ്ട് അവൻ നല്ലയൊരു ചിരി മറുപടി നൽകി അടുക്കളയിലേക്ക് നടന്നു
അപ്പുവിനെ കണ്ട അമ്മു
“ അപ്പുവേട്ടാ സൂപ്പർ .. എന്താ ഒരു ഭംഗി .. അച്ഛനെ പോലുണ്ട് കാണാൻ “
“ കുഞ്ഞമ്മേ , അമ്മേ നോക്കിക്കേ “
അവൾ അവന്റെ കൈൽ പിടിച്ച് അവരുടെ അടുത്തേക്ക് വലിച്ചു
“ കൊള്ളാലോ അപ്പു ഇപ്പോ മൊത്തത്തിലൊരു വലിയ ചെക്കനായി “
അമ്മയുടെ വാക്കുകൾക്കും അവൻ പുഞ്ചിരി നൽകി
“ ഡാ …..കൊള്ളാട മുണ്ട് നിനക്ക് നന്നായി ചേരുന്നുണ്ട് നീ ഇനി ഇതാക്കിക്കോ വേഷം “