“ഇങ്ങള് ഷെമി മൂത്തമ്മ.. പിന്നെ ഒരു സന്തോഷ വർത്തകൂടെ ഉണ്ട്..
ഇന്ന് മുതൽ ക്ലബ് ഷാനുക്കക്ക് ഒരു നാല് വർഷത്തെ നീണ്ട ലീവ് കൊടുത്തീക്ക്.. ഇനി അടുത്ത നാല് വർഷം ഷാനുക്കണേ ഞങ്ങൾ ഫ്രീയാക്കി തന്നു പോരെ…”
“ഹ അതുമതി…
ഡാ ഇവർക്കുള്ള ഭക്ഷണം എടുത്ത് വെക്ക്..
ഏടെ നിങ്ങൾക്ക് കിട്ടിയ കപ്പ് നോക്കട്ടെ..”$
ഉമ്മ കപ്പിന്റെ അടുത്തേക്ക് പോയി..
“ഹൌ ഇത് വെല്യതാണല്ലോ.. ഇന്റത്രേം ണ്ടല്ലോ.. ഇതെങ്ങനാ ഇങ്ങള് ഏറ്റി പിടിച്ചു കൊണ്ടോന്നത്..”
“അല്ലടാ അൻവറേ.. ഷാനു ഗോൾ ഒക്കെ അടിച്ചീന്യോ..”
പിന്നെ… ഇക്കയല്ലേ ഞങ്ങളെ മെസ്സി… ഫൈനലിൽ രണ്ടുഗോളും അടിച്ചത് ഇക്കയാ .”
അവരുടെ സംസാരം കേട്ട് പിന്നിൽ ഞാനും ഷാഹിനയും നിൽക്കുന്നുണ്ട്.
ഞാൻ അവളോട് പറഞ്ഞു..
“ഇത്രേയുള്ളൂ ഉമ്മ.. എപ്പം ഞാൻ കളിക്കാൻ പോയാലും പ്രാകീട്ടെ വിടത്തോള്ളൂ. പക്ഷെ ഞാൻ ജയിക്കണം എന്നുതന്നെയിരിക്കും ഉമ്മേടെ ഉള്ളിലെ പ്രാർത്ഥന..”
“അല്ല.. അപ്പൊ ഇനി നാലുവർഷം കളിക്കാൻ പോവൂലാന്ന് പറഞ്ഞത് സത്യാ. ??
ശരിക്കും പോവൂലെ..?”
ഷാഹിന എന്നെ നോക്കി അതിശയത്തോടെ ചോദിച്ചു..
“അതൊക്കെ ഉമ്മാനെ കുപ്പീലാക്കാൻ പറയുന്നതല്ലേ. കളിയില്ലേൽ പിന്നെ ഈ ഞാനുണ്ടോ..
അല്ല ആദ്യരാത്രി ഏതായാലും പോയി.. നമുക്ക് ആദ്യ പകൽ ആക്കിയാലോ..”
അവളുടെ ഉള്ളംകൈയിൽ ചൊറിഞ്ഞോട് ഞാനത് പറയുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു…”
കടപ്പാട് :ഈ കഥയുടെ ✍സൃഷ്ട്ടാവിനു,