അയ്യോ….എനിക്കൊരു ഇഷ്ടക്കുറവും ഇല്ല….നീലിമ ചിറി കൊട്ടികൊണ്ട് പറഞ്ഞു….
എന്നാൽ ഞാൻ ഒരു കാര്യം ചെയ്യാം ഇപ്പോൾ ഞാനും നീലിമയും അനിതയും കൂടി അമ്പലപ്പുഴക്ക് പോകാം….വെളുപ്പിനെ ഇങ്ങെത്താം….എല്ലാവരും കൂടി ഈ വണ്ടിയിൽ നാളെ രാവിലത്തെ പോക്ക് നടക്കുമെന്ന് തോന്നുന്നില്ല..
ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ വിളിക്കാം അപ്പോഴേക്കും അമ്മായിയും അമ്മാവനും റെഡിയായി നിന്നാൽ മതി….നാളെ രാവിലെ സുജ ഇങ്ങോട്ടു വരാൻ പറയാം ആതി ചേച്ചിക്ക് കൂട്ടിനു…അത് പോരെ…ഞാൻ പറഞ്ഞു….
എന്നാൽ അതുമതി….അമ്മാവൻ പറഞ്ഞു….ഞാൻ വിളിക്കാം സുജയെ….
അമ്മാവൻ സുജയെ വിളിച്ചു വിവരം പറഞ്ഞു….ഞാൻ സുജയുടെ ഭർത്താവിനെയും….അവർക്കു യാതൊരു കുഴപ്പവുമില്ലായിരുന്നു….
കുറെ നേരം കൂടി അവിടെ ഇരുന്നിട്ട് രാത്രിയിലെ അത്താഴവും കഴിഞ്ഞു ഞാനും നീലിമയും അനിതയും മക്കളും കൂടി അമ്പലപ്പുഴക്ക് തിരിച്ചു….അനിത വളരെ ഹാപ്പിയായി കാണപ്പെട്ടു…
ഇനിയെന്താ അനിമോളെ അടുത്ത പരിപാടി….ഈ ബന്ധം നമ്മൾ മറന്നു…നമുക്ക് മറ്റൊരു വിവാഹം ആലോചിച്ചാലോ….
അത് വേണ്ട ശ്രീയേട്ടാ…ഞാൻ നിങ്ങൾക്കൊരു ബുദ്ധിമുട്ടാകില്ല…എന്തായാലും എനിക്കുള്ള വിദ്യാഭ്യാസ യോഗ്യത വെച്ച് ഒരു ജോലി ശരിയാകാതിരിക്കില്ല….ഞാൻ രണ്ടു മൂന്നിടത്തേക്കു ബയോഡാറ്റ അയച്ചിട്ടുണ്ട്…എറണാകുളത്താണ്..അങ്ങനെയാണെങ്കിൽ അവിടെ താമസിച്ചു ഞാൻ ജോലി ചെയ്തു എന്റെ മകനെ വളർത്തും….
ആനി മോളെ ഞാൻ ഉദ്ദേശിച്ചത് അതല്ല….നീ ഒറ്റക്ക് അതും ഈ പ്രായത്തിൽ നിന്റെ ആവേശകരമായ ചിന്തകൾ അവസാനം നിന്നെ കുഴപ്പത്തിൽ ആക്കരുത്….
ഏയ് ഇല്ല…ശ്രീയേട്ടാ…എനിക്ക് ഇനിയൊരു വിവാഹം വേണമെന്ന് തോന്നുമ്പോൾ ഞാൻ പറയാം….
നീലിമ ഒന്നും മിണ്ടാതെ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചു കൊണ്ടിരുന്നു…. അമ്പലപ്പുഴയിലെ വീട്ടിൽ എത്തിയപ്പോൾ മക്കൾ ഉറക്കം പിടിച്ചിരുന്നു…അനിതയുടെ കുഞ്ഞും കയ്യിലിരുന്നുറങ്ങി….വണ്ടി കാർപോർച്ചിൽ കയറ്റിയിട്ട് ഞാൻ അകത്തേക്ക് കയറി ചെന്നപ്പോൾ അനിത കുഞ്ഞിനെ കിടത്തിയിട്ട് നീലിമയുടെ ഒരു അടിപ്പാവാടയുമായി പോകുന്നത് കണ്ടു…
നീലിമ ഡ്രസ്സ് ചെയ്ഞ്ച് ചെയ്തു പുറത്തേക്കു വന്നപ്പോൾ ഞാൻ തിരക്കി…അവൾക്കു വീട്ടിലിടാൻ ഒന്നുമില്ലേ എന്ന…
ശ്രീയേട്ടാ അവളുടെ തുണികൾ ഒന്നും തന്നെ കൊണ്ട് വന്നില്ല…ആതി ചേച്ചിയുടെ വീട്ടിലിടുന്ന തുണികൾ വച്ചാ ഇത്രയും ദിവസം അഡ്ജസ്റ് ചെയ്തത്….എന്റേതാണെങ്കിൽ അവൾക്കു പാകവുമല്ല….തത്കാലം ചുരിദാറിന്റെ ടോപ്പും പാവാടയും ഉടുക്കട്ടെ എന്ന് ഞാൻ വിചാരിച്ചു…