എനിക്ക് ഒരു കുഞ്ഞിനെ വേണം [Pareed Pandari]

Posted by

ഇതൊക്കെ കേട്ടപ്പോ എനിക്കും ആളോട് വല്ലാത്ത ഒരു സ്നേഹം  തോന്നി

ഉമ്മാ പറഞ്ഞു അങ്ങനെയാണെങ്കിൽ എല്ലാം മോന്റെ ഇഷ്ടം.

എണ്ണിത്തീരുന്നതിനുമുംബ് കല്യാണ ദിവസ്സം അടുത്ത് ഞങ്ങളെല്ലാവരും ഉപ്പ മരിച്ചത് പതുക്കേ  മറന്നു. ഉള്ള പൈസകൊണ്ട് കുറച്ചു പണ്ടം വാങ്ങി അണിയിച്ചു ചെറുതായി ഒരു പരിപാടിയും വെച്ച് നിക്കാഹ് കഴിപ്പിച്ചു.

ഇത്താത്തയും വീട്ടിൽ നിന്ന് പോയി ഇപ്പോ ഞാനും ഉമ്മയും തനിച്ചു. ദിവസങ്ങൾ എണ്ണിയെണ്ണി ഇത്താത്താനെ നോക്കിയിരിക്കും രണ്ട്, മൂന്നു പ്രവശ്യം വന്നുപോയി കല്യാണം കഴിഞ്ഞിട്ട് ഇപ്പോ ഒരു 3 മാസം കഴിഞ്ഞു ഞാൻ ഇപ്പോ +1 നു അഡ്മിഷൻ എടുത്തു ക്ലാസ് തുടങ്ങി അതിനോടൊപ്പം ചെറിയ ഓൺലൈൻ ജോലികളും ചെയ്യുന്നുണ്ട് വീട്ടിലിരുന്നു തന്നെ .

കൊഴപ്പമില്ലാത്ത വരുമാനവും കിട്ടുന്നുണ്ട് അത്കൊണ്ട് ജീവിച്ചു പോകാനും പറ്റുന്നുണ്ട്.

ഞാൻ രാത്രിയൊക്കെ ഉറക്കമിളച്ചു

ഉമ്മാക്ക് നല്ല വിഷമവും സന്തോഷവുമൊക്കെയാണ്. പലപ്പോഴും ഉമ്മ   അട്ത്ത് വന്നു ഇരുന്ന് ഉറങ്ങിപോകാറുണ്ട്. അങ്ങനെ വീട്ടിലെ എല്ലാകാര്യങ്ങളും നോക്കുന്നത് ഞാൻ ആയി .

ഒരു ദിവസം ഇത്താത്ത വിളിച്ചു പറയാതെ ഒറ്റക്ക് വന്നു കരഞ്ഞുകൊണ്ടാണ് കേറി വരുന്നത് ഞാൻ എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല ഉമ്മ അടുക്കളയിൽ നിന്ന് ഓടിവന്നു.

താത്ത ഒന്നും പറയുന്നില്ല . പിന്നീട് പറയാൻ തുടങ്ങി. 5 മാസമായി കല്യാണം കഴിഞ്ഞിട്ട് ഇതുവരേം ഗർഭിണിയായില്ല അവിടെ ആകെ പ്രേശ്നമാണ്  ഞാൻ മച്ചിയാണെന്നാ ഉമ്മാ അവര് പറയുന്നത്.

മോള് കരയാതെയിരിക്ക് പടച്ചോൻ വിധിച്ചാൽ നമുക്ക് കിട്ടും അല്ലാതെ എങ്ങനെയാ ഇതൊക്കെ നമ്മളിലിരിക്കുന്ന കാര്യമാണോ

ഉമ്മാക്ക് അറിയോ ഇതിന്റെ പേരിൽ ഇക്ക കള്ളുകുടിക്കുന്നു സ്ത്രീധനം തരാൻ പറയുന്നു അല്ലെങ്കിൽ എന്നോട് വീട്ടിൽ പൊക്കോളാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *