എനിക്ക് ഒരു കുഞ്ഞിനെ വേണം [Pareed Pandari]

Posted by

അങ്ങനെ 2 മാസത്തിനുള്ളിൽ കല്യാണം.  ഉപ്പ ഒരാഴ്ച അലഞ്ഞു തിരിഞ്ഞു വന്നു സ്വര്ണത്തിനുള്ള ക്യാഷ്‌പോലും ആയിട്ടില്ല . വാക്ക് കൊടുത്ത വിഷമവും ബന്ധുക്കളൊന്നും സഹായിക്കത്തും എല്ലാംകൊണ്ട് അദ്ദേഹം ബേജാറിലായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ വണ്ടിയെടുത്ത് പോയ ഉപ്പ വൈകീട്ട് തിരിച്ചു വന്നില്ല.

ഉമ്മ എന്നോട് റോഡിലും ജംഗ്ഷനിലുമൊക്കെ അന്നെഷിക്കാൻ പറഞ്ഞു ഞാൻ പോയി അന്നെഷിച്ചു പക്ഷെ അവിടെയൊന്നുമില്ല. പെട്ടെന്ന് ദാസേട്ടന്റെ ഫോൺ വന്നു ഞാൻ എടുത്തു എന്നോട് ഒരു ഓട്ടോ എട്ത്ത് ഹോസ്പിറ്റലിക്ക് വരാൻ പറഞ്ഞു വേറെയൊന്നും ചോദിക്കാനും പറയാനും നിന്നില്ല. സമയം രാത്രി 11 ആയി ഉമ്മ വിളിയോടെ വിളി ഒരു വിധത്തിൽ കുഴപ്പമില്ല ദാസേട്ടന്റെ കൂടെയുണ്ട് ഉപ്പ ഞാൻ ഇപ്പോ സംസാരിച്ചതാ വണ്ടിയോടിക്കാൻ വയ്യ  ഞാൻ പോയി വണ്ടിയെടുത്ത് ഉപ്പാനേം കൂടിയെത്തിയേക്കാം.

ഉമ്മാക്ക് ആശ്വാസമായി എന്റെ ആന്തൽ കൂടി ഹോസ്പിറ്റലിൽ എത്തി വേഗം ദാസേട്ടനെ വിളിച്ചു . പിന്നീട് എന്തൊക്കെയാ സംഭവിച്ചതെന്ന് എനിക്ക് ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി. ഉപ്പ ഇനി ഇല്ല

ഞാൻ ഇതെങ്ങനെ ഉമ്മാനേം ഇത്താത്താനേം അറിയിക്കും.

എല്ലാം അവരെയും അറിയിച്ചു ഉപ്പാനെ വീട്ടിൽകൊണ്ട് വന്നു കബറടക്കി ഇതെല്ലം നടക്കുന്നുണ്ടെങ്കിലും ഞാൻ വേറെ ഏതോ ലോകത്തിലായിരുന്നു മനസ്സാകെ ചത്ത ഒരു അവസ്ഥ

വീട്ടിലെ ദുഃഖചരണം മതിയാക്കാൻ പറഞ്ഞു ബന്ധുക്കളോടൊക്കെ പൊക്കോളാൻ പറഞ്ഞു.

ഉമ്മാനേം ഇത്താനേം പഴയ അവസ്ഥയിലേക്ക് കൊണ്ട് വരണം. മനസ്സിലെ വിഷമം ഉള്ളിൽ ഒതുക്കി ഒരു മാസത്തിനകം ഞങ്ങൾ ജീവിതത്തോട് പൊരുത്തപ്പെട്ടു. ഇത്താത്താന്റെ കല്യാണച്ചെറുക്കൻ വീട്ടിൽ വന്നു (ഷെമീർ ) ഉമ്മയുമായി സംസാരിച്ചു

മോനെ കല്യാണം നടത്താവുന്ന ഒരു അവസ്ഥയിലല്ല നമ്മളിപ്പോ നിങ്ങൾ ആവശ്യപ്പെടുന്ന പൈസയൊക്കെ ഇനി എങ്ങനെ തരാനാ. ഇക്ക പോയില്ലേ അടുത്ത മാസം കല്യാണം എങ്ങനെ നടത്താനാ മോനെ.

ഉമ്മ ഒന്നുകൊണ്ടും പേടിക്കണ്ട സ്വർണവും പണവും ഞാൻ ആഗ്രഹിച്ചിട്ടില്ല എനിക്ക് അതൊന്നും വേണ്ട നിങ്ങളുടെ മകളെ മാത്രം മതി. പിന്നെ ഉമ്മ പറയുന്നതുപോലെ ഒരു ആർഭാട കല്യാണമൊന്നും നമുക്കാവാശ്യമില്ലാ

Leave a Reply

Your email address will not be published. Required fields are marked *