ഒരു തുടക്കകാരന്‍റെ കഥ 6

Posted by

“ മോഹനാ ആ വർഗീസിന്റെ 5 ഏക്കറ് അങ്ങ് വാങ്ങിയലോ റബ്ബറിന് പറ്റിയ സ്ഥലമാ “

“ എത്രയാ ചോദിക്കുന്നെ “

“ വില വല്യ വിലയൊന്നുമല്ല ചെറിൽ പൈസക്ക് ശെരിയാക്കി തരാന്നാ മരം മുറിക്കുന്ന റഷീദ് പറഞ്ഞത് “

“ ആ നിങ്ങൾക്ക് വില ഒക്കുന്നെങ്കിൽ വാങ്‌ “

“ നിന്റെ കൈൽ എത്രകാണും “

“ ബാങ്കിൽ ഉണ്ട് പൈസ ഒരു 5 കാണും , ബാക്കി ബ്ലൈഡ് കാർക്ക് കൊടുത്തിട്ടാ ഉള്ളെ , നല്ല പലിശയ, പിന്നെ എന്റെ കൈലും ഉണ്ട് “

“ നിങ്ങളുടെ കൈൽ ഉള്ളതൊക്കെ അവിടെത്തന്നെ വച്ചേക്ക് അതൊന്നും എടുക്കാൻ നോക്കണ്ടാ . ആ പോയി കിടന്നുറങ്ങാൻ നോക്ക് സമയം കുറെ ആയില്ലേ “

എല്ലാവരും ഓരോരോ റൂമുകളിലേക്ക് പോയി

അമ്മു കുറച്ച് കഴിഞ്ഞപ്പോൾ എന്റെ മുറിയിലേക്ക് കയറി വന്നു

“ അപ്പുവേട്ടാ … “

“ എന്നതാടി പെണ്ണേ “

“ ഇന്ന് നമുക്ക് വർത്തമാനം പറഞ്ഞിരിക്കാം നാളെ ലീവല്ലേ “

“ എനിക്കിന്ന് പണി ആക്കും പെണ്ണ് “

“ അയ്യടാ പോ “

“ ചേച്ചി ഉറങ്ങാം “

“ ആ കുഞ്ചു നീ പോയി കിടന്നോ ഞാൻ കുറച്ച് കഴിഞ്ഞേ വരുന്നുള്ളൂ .. ഞങ്ങൾ കുറച്ച് നേരം വർത്തമാനം പറഞ്ഞ് ഇരിക്കട്ടെ “

“ ഓ ശെരി GOOD NIGHT “

“ GOOD NIGHT “

“ ഹാ ഇനി പറ കൊമ്മു “

“ പോടാ കൊപ്പു…. ഹാ ഹഹാ നല്ല പേര് കൊപ്പു “

“ നീ പൊടി ചക്കക്കുരു “

“ കൊപ്പൂ … കൊപ്പൂ “

“ പൊടി പാട്ടി ….ടി ഇന്നലെ രാത്രി എന്താ നിനക്ക് സംഭവിച്ചേ”

“എന്ത് സംഭവിച്ചു ഒന്നും സംഭവിച്ചില്ലലോ “

“ഏ … ഇന്നലെ … അയ്യോ അപ്പുവേട്ടാ എന്നെ ഒന്ന് മുറിയിൽ കൊണ്ടേ കിടത്തുമോ എന്ന് പറഞ്ഞത് ഓർമയില്ലേ “

“ ഏയ്‌ ഞാൻ ഓർക്കുന്നില്ല “

Leave a Reply

Your email address will not be published. Required fields are marked *