“ ഞാൻ എന്റെ ഒരു അഭിപ്രായം പറയട്ടെ…. ഇനി ആരാണോ വീട്ടിൽ അംഗസംഖ്യ കൂട്ടുന്നത് അവർക്ക് വേറെ വീട് വച്ച് കൊടുത്തോളുക അതും ഈ വീടിന്റെ ചുറ്റളവിൽ “
ആർക്കും ഒന്നും മനസ്സിലായില്ല എല്ലാവരും പരസ്പരം നോക്കി നിന്നു
അതിനിടയിൽ അച്ഛൻ പറഞ്ഞു
“അതായത് അപ്പുവിന്റെ കല്യാണം കഴിയുമ്പോ അവന് വേറെ വീട് വച്ച് കൊടുക്കാനോ”
“ ആ അതേ …”
“ അതിനേക്കാൾ നല്ലത് ഞാൻ തന്നെ വേറെ വച്ച് മാറുന്നതല്ലേ “
“ മോഹനൻ അല്ലെ പറഞ്ഞത് നിങ്ങൾക്ക് തമ്മിൽ വേറെ വയ്ക്കണ്ടാ എന്ന് , പകരം നിന്റെ മോന് വച്ച് കൊടുക്ക് അതാകുമ്പോ കുടുംബം വേർപെട്ടു എന്നൊരു ചിന്തയും വേണ്ട”
എല്ലാവരും അതിനെക്കുറിച്ചു ചിന്തിച്ചു
അതിന് മറുപടിയായി ചെറിയച്ഛൻ പറഞ്ഞു
“ അതൊന്നും ഇപ്പൊ ഓർത്ത് തല കേടാക്കണ്ട അതൊക്കെ അപ്പുഴല്ലേ, അന്നേരം ചിന്തിക്കാം “
എല്ലാവരും ഒരൊന്നൊക്കെ പറഞ്ഞുകൊണ്ടേ ഇരുന്നു
അമ്മയും കുഞ്ഞമ്മയും അടുക്കളയിലേക്ക് പോയി
“ അച്ഛാ നമുക്ക് ഒരു ബസ് റൂട്ട് എടുത്തലോ “
“ നീ തന്നെയല്ലേ ഇതൊന്നും ഒറ്റയ്ക് നടത്താൻ പറ്റുന്നില്ലന്ന് പറഞ്ഞേ എന്നിട്ടാണോ അടുത്തത് “
“ഹാ എന്ന് പറഞ്ഞ് പൈസ ഉണ്ടാക്കാൻ കിട്ടുന്ന വഴി വെറുതെ പാഴാക്കണോ , ഇപ്പൊ വല്ലതും നോക്കിയാൽ പൈസ ആക്കാം , ആ റേഷൻ കടയ്ക്ക് പകരം വേറെ വല്ലതും തുടങ്ങായിരുന്നു “
“ ആ ഇപ്പൊ അങ്ങനൊക്കെ തോന്നും, അതിൽ നിന്നാണ് കച്ചവടം നീ പഠിച്ചതും ബാക്കി തുടങ്ങാൻ പറ്റിയതും “
“ അതൊക്കെ ശെരിയ …..”
“ ഇവനെങ്ങനെ ഉണ്ട് കടയിൽ നിന്നിട്ട് “
“ ആ തുടങ്ങിയതല്ലെ ഉള്ളു , ഇവനുള്ളത് കൊണ്ട് ആ വഴിക്ക് എനിക്ക് പോകേണ്ട ആവശ്യമില്ല “
“ ദാസാ ഇവന്റെ ഈ പഠിത്തം കഴിഞ്ഞ് ഇവിടെ തന്നെ നിർത്തിയെക്ക് കൂടുതൽ പഠിച്ചിട്ട് എന്തിനാ , കമ്പികുട്ടന്‍.നെറ്റ്അതിനേക്കാൾ നല്ലതല്ലേ കച്ചവടം പഠിച് കാശുണ്ടാക്കുന്നത് , ഇവനും കൂടി നോക്കി നടത്തേണ്ടതല്ലേ , എന്നിട്ട് 2 കാലിൽ നിൽക്കാനാകുമ്പോ അവളെ കെട്ടിച് കൊടുത്തേക്കാം”
അത് കേട്ടപ്പോൾ എന്റെ ഉള്ളിൽ സന്തോഷം കൊണ്ട് തുള്ളി
“ആ എനിക്കും അത് തന്നെയാ തോനുന്നെ “