ഒരു തുടക്കകാരന്‍റെ കഥ 6

Posted by

“ നാളെ ഞായർ അല്ലെ കടകൾ ഒന്നും തുറക്കുന്നില്ലലോ “

“ ഇല്ല “

ചെറിയച്ഛൻ മറുപടി നൽകി

“ ആ ഇങ്ങനെ എല്ലാവരെയും ഒത്ത് കിട്ടിയതുകൊണ്ട് ഞാനൊരു കാര്യം അങ്ങ് ചോദിക്കുവാ . എല്ലാവരും തീരുമാനം ആലോചിച്ചു പറ “

എല്ലാവരും അച്ഛച്ഛനെ ശ്രെദ്ധിച്ചിരുന്നു

“ നമ്മുടെ ഈ കുടുംബം ഇതുവരെ ഒരു കുടുംബ കലഹം ഇല്ലാതെ നല്ലത് പോലെ മുന്നോട്ടേക് പോയി . അതിന് ജഗദീശ്വരനോട് നന്ദി പറയുന്നു .

ദാസാ മൂത്തമകനായ നീ മറ്റൊരു വീട് വച്ച് മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ “

എല്ലാവരും ഒന്ന് ചെറുതായി ഞെട്ടി

“ ഞാൻ ചിന്തിച്ചിട്ടുണ്ട് “

“ അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്”

ചെറിയച്ഛൻ ഇടയ്ക്ക് കയറി പറഞ്ഞു

“ ഇത്രയും കാലം നമ്മുടെ ഈ കുടുംബം നല്ല സന്തോഷത്തോടെയാണ് കടന്ന് പോയിട്ടുള്ളത് , ഇനി എന്തായാലും അമ്മായി അമ്മ പോരോ , നാത്തൂൻ പോരോ ഇണ്ടാവാനും പോകുന്നില്ല .

പിന്നെ എന്തിനാ അച്ഛാ ഈ കുടുംബത്തെ കീറി മുരിക്കുന്നെ “

“ എനിക്ക് കീറി മുറിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല, എന്റെ മക്കൾ എന്നും ഒന്നിച്ചുണ്ടാവാം എന്നാണ് എന്റെ ആഗ്രഹം പക്ഷെ നാട്ട് നടപ്പ് നോക്കണ്ടേ, കുടുംബത്തിന്റെ അംഗസംഖ്യ നോക്കണ്ടേ “

“ അച്ഛാ അതിന് നമുക്ക് ഈ വീട് അല്പം കൂടി വലുതാക്കിയാൽ പോരെ “

“ നീ എന്താ മോഹനാ ഈ പറയുന്നേ എത്ര കാലത്തേക്ക് . അപ്പുവിതാ വളർന്ന് വരുന്നു നാളെ അവന്റെ കല്യാണം കഴിയും അവന് കുട്ടികൾ ഉണ്ടാകും ഇവനൊക്കെ 2 ൽ നിർത്തുമോന്ന് ആരറിഞ്ഞു “

അച്ഛച്ഛൻ ചിരിച്ചുകൊണ്ട് അതിനിടയിൽ ചെറുതായിട്ടൊന്ന് കൊട്ടി

എല്ലാവരും എന്നെ നോക്കി ചിരിച്ചു

“ കുഞ്ചു നാളെ മറ്റൊരിടത്തേക്ക് പോകും എന്നാലും അവൾക്കും ഇല്ലേ ഇവിടെ ഒരു സ്ഥാനം.
പിന്നെ നിന്ടെ 2 എണ്ണം പീക്കിരികൾ ആണെങ്കിലും അവരും വളരുവാ അതിലൊന്ന് ആണും “

“ അതൊക്കെ ശെരിയ പക്ഷെ പിരിഞ്ഞ് ജീവിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല “

അച്ഛമ്മ അതിനിടയിൽ കയറി

Leave a Reply

Your email address will not be published. Required fields are marked *