“ ഞാൻ … ഞാൻ എന്തൊക്കയോ ഓർത്ത് പോയപ്പോൾ നിന്റെ കാര്യം ശ്രെദ്ധിച്ചില്ല “
വീണ്ടും നിശബ്ദത
“ എന്നോട് ക്ഷെമിക്കില്ലേ “
“ ഉം … “
“ ഇപ്പഴും സങ്കടമാണോ “
“ ഉം…. “
“ അമ്മുട്ടീ … ഒന്ന് നേരെ ഇരുന്നെ”
അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു
അവളുടെ കലങ്ങിയ കണ്ണുകൾ അവന്റെ ഉള്ളിൽ വേദന പടർത്തി
“ എന്റെ മടിയിൽ ഇരിക്കുവോ “
“ ഉം…. “
“ എന്നാ വാ “
അവൾ പതിയെ എഴുനേറ്റ് അവന്റെ മടിയിൽ ചെരിഞ്ഞിരുന്നു
പെട്ടന്ന് തന്നെ അവൾ അവന്ടെ കഴുത്തിലൂടെ കൈ ഇട്ട് അവനെ കെട്ടിപിടിച്ചു .
“ വാവേ …. “
“ഉം ….. “
“മൂളാതെ എന്തെങ്കിലും മിണ്ട് പൊന്നു “
“ അപ്പുവേട്ടൻ എന്നോട് മിണ്ടാതിരുന്നാ എനിക്ക് സഹിക്കാൻ പറ്റുമെന്ന് തോനുന്നുണ്ടോ “
“ എനിക്കറിയാം അമ്മൂട്ടീ…. എന്തോ ആലോചിച്ച് പോയതോണ്ടാ “
“ ഏത് പെണ്ണിനെ പറ്റിയാ ആലോജിച്ചേ”
“പെണ്ണോ … “
“ നുണപറയാൻ നിൽക്കണ്ട പറഞ്ഞോ ഏത് പെണ്ണിനെ പറ്റിയ “
“ അയ്യോ അമ്മു പെണ്ണൊന്നുമല്ല … ഞാൻ ഷോപ്പിനെ കുറച്ചൂടെ ഡെവലോപ്പ് ചെയ്യിക്കുന്ന കാര്യമൊക്കെ ആലോജിച്ചതാ “
“ ഹും … എനിക്കത്ര വിശ്വാസം വന്നിട്ടിലാ..”
അപ്പു അവളുടെ കണ്ണുകൾ തുടച്ചു
“ സോറി “