“ആ എന്താ കുഞ്ഞമ്മേ “
“നീ എന്താ നേരത്തെ കിടന്നോ “
“ ഏയ് ചുമ്മാ …. “
“ നീ അമ്മുവുമായി വഴക്കിട്ടൊ”
അത് കേട്ടപ്പോൾ ആണ് അവന് അമ്മു എന്ന പെണ്ണിനെപ്പറ്റി ഓർമ വന്നത്
“ അയ്യോ അമ്മു … അവൾക്കെന്നാ പറ്റിയെ . ഞാൻ അവളോട് ഒന്നും പറഞ്ഞില്ല കുഞ്ഞമ്മേ”
“ ആ അത് തന്നാ പ്രശ്നം … നീ വന്നതിനു ശേഷം ഒന്നും അവളോട് മിണ്ടിയില്ലന്ന് “ അവളതാ അപ്പുറത്തിരുന്ന് കരഞ്ഞോണ്ട് നടപ്പുണ്ട് “
“ അയ്യോ എന്റെ അമ്മു “
അവൻ അവളുടെ അടുത്തേക്ക് ഓടി. എവിടെയും കാണാഞ്ഞിട്ട് അവൻ വീടിന് പുറത്ത് ഇറങ്ങി ചുറ്റും നോക്കിയപ്പോൾ അവൾ വീടിൻടെ സൈഡിൽ ഒറ്റയ്ക്കിരുന്ന് കരയുന്നു
“ അമ്മുട്ടീ ….. “
ആ നീട്ടി വിളികേട്ടപ്പോൾ അവൾ അവനെനോക്കി ഏങ്ങി ഏങ്ങി കരഞ്ഞു
“ അമ്മുസേ … സോറി മോളെ ഞാൻ അറിയാതെ .. സോറി മോളെ ക്ഷെമിക്കെന്നോട് “
അവൾ അവനെ വലിഞ്ഞു മുറുകി കെട്ടിപിടിച്ച് കാരഞ്ഞുകൊണ്ടേ ഇരുന്നു .
അവൻ അവളെയും താങ്ങി പിടിച്ച് പറമ്പിലെ പേര മരത്തിന്റെ ചുവട്ടിലേക്ക് പോയി
അവിടെ ഇരിക്കാൻ ചാര് ബെഞ്ച് ഉണ്ടായിരുന്നു
അവൻ അവളെ അവിടെ ഇരുത്തി അവളുടെ അരികിൽ അവനും ഇരുന്നു അവളുടെ കരച്ചിലിന്റെ ഇടയിൽ അവന് ഒന്നും പറയാൻ തോന്നിയില്ല
അവൾ അവന്റെ മടിയിൽ തലവച് കിടന്ന് വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു
അല്പ നേരത്തിന് ശേഷം
“ അമ്മൂ ……… “
“ ഉം … “
“ എന്തിനാ മോള് കരയുന്നേ “
അവൾ അതിന് ഒരക്ഷരവും മിണ്ടിയില്ല
“ഞാൻ മിണ്ടാത്തതിനാണോ “
“ ഉം ….”