“ എനിച് തരുഓ “
“ എന്തോന്ന് “
“ തരുഓ “
“ അപ്പുവേട്ടന്റെ കൊഞ്ചല് കാണാൻ നല്ല രസം “
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
“ അമ്മുട്ടീ ….”
“ ഓ എന്തോ “
“ ഒരു ഉമ്മ താടി “
അവളവനെ കെട്ടിപ്പിടിച്ച് വലതുകവിളിൽ ചുണ്ടും, മൂക്കും , താടിയും ചേർത്ത്
“ Ummmmmmmmmmmmmmmmmmmmmmmmmmmmmmaaaaaaaaaaaaaa”
“ കല്യാണം കഴിക്കാൻ തോനുന്നു “
“ ഏ ….”
“ആ……”
“ എന്നാ കെട്ടിക്കോ ……”
അവൾ ചിരിച്ചുകൊണ്ട് കഴുത്ത് നീട്ടി അവന്റെ മുന്നിൽ നിന്നു
അവളുടെ ആ നിൽപ്പ് കണ്ട് അവൻ അവളുടെ പുറകിൽ കൈ വച്ച് വലിച്ച് അവനിലേക്ക് ചേർത്ത് പിടിച്ചു .
3 കൊല്ലം മൂന്നേ മൂന്ന് കൊല്ലം അതിനുള്ളിൽ അമൃത വിജയന്റെ കഴുത്തിൽ ഈ ഹരി കൃഷ്ണൻ താലി ചാർത്തി അമൃത ഹരി ആക്കി നിന്നെ മാറ്റിയിരിക്കും
അത് കേട്ടതും അവൾ അവനെ കെട്ടി പിടിച്ചു
“ ഇത് പണ്ടേ അമൃത ഹരിയാണ് അപ്പുവേട്ടാ … “
അവൻ അവളുടെ തലയിൽ ഒരു ഉമ്മ കൊടുത്തു
“ അല്ലാ അമൃതേടെ കെട്ടിയോനെ , അമൃതേനേം മക്കളെയും ഈ 21)o വയസ്സിൽ കെട്ടിയിട്ട് എങ്ങനെ പോറ്റാനാ പ്ലാൻ “
“ബുഹഹഹഹഹഹാ … നിന്നെ കെട്ടി സ്ത്രീധനം വാങ്ങി , ആ പൈസ കൊണ്ട് നിന്നെ പടിപ്പിച് പണിക്ക് വിട്ട് ഞാനും എന്റെ അഞ്ച് പത്ത് പിള്ളേരും ജീവിക്കും , അതിന്റെ കൂടെ വേണേൽ നിയും ജീവിച്ചോ “
“ന്റമ്മേ…….. പത്തോ ….”
“ ആ എന്തേ …. “
“ എന്നേ കൊണ്ടൊന്നും വയ്യ “
“ എന്ത് “