അമ്പലത്തിൽ എത്തിയ ശേഷം അവർ തൊഴുതു പക്ഷെ പ്രതിഷ്ഠയെക്കാൾ കൂടുതൽ അവൻ നോക്കിയത് മുന്നിൽ നിൽക്കുന്ന അമ്മുവിനെ ആയിരുന്നു .
വഴിപാടുകളിൽ മിക്കതും അവൾ പറഞ്ഞത് എന്റെ പേരും എന്റെ നക്ഷത്രവും ആയിരുന്നു
ഞാൻ അവളെ നോക്കുമ്പോൾ ഒരു ചമ്മലോ നാണമോ ആ മുഖത്ത് ഇല്ല
പകരം , അതവളുടെ കടമ എന്നത് പോലെ എന്നെ നോക്കി ഇപ്പൊ കഴിയും എന്ന് മാത്രം ചുണ്ടുകൊണ്ട് പറഞ്ഞ് കൂടുതൽ വഴിപാടുകൾ നടത്തി
പ്രദിക്ഷണം വച്ചപ്പോഴും എനിക് അവളെ മാത്രമേ നോക്കി നിൽക്കുവാൻ കഴിഞ്ഞള്ളൂ. തുളസി കതിർ ചൂടിയ അഴിച്ചിട്ട ചെറിയ നനവുള്ള ആ മുടി അതവളുടെ ഭംഗി കൂട്ടി , എന്റെ നെറ്റിയിൽ ചന്ദനം ചർത്തിയപ്പോൾ നെറ്റിയിലും മനസ്സിലും കുളിർമ വരി നിറച്ചു എന്റെ അമ്മു.
“ അമ്മു ആൽത്തറയിൽ ഇരിക്കാം കുറച്ചു നേരം “
“ഉം …. വാ …”
“എന്റെ കൈൽ പിടിച്ചവർ എന്നെയും കൊണ്ട് അമ്പലത്തിന് പുറത്തിറങ്ങി ഒരിക്കൽ കൂടി തൊഴുതപ്പോൾ അവൾ എന്റെ കൂടെ നിന്നു ,
വീണ്ടും എന്റെ കൈ പിടിച്ചവർ ആൽത്തറയിലേക് നടന്നു .
ഞാൻ ഇരുന്ന് എന്റെ വലതു വശത്ത് എന്നോട് ചേർന്ന് അവളും ഇരുന്നു
എന്റെ കൈ കോർത്ത് അലസമായി മറ്റെവിടേക്കോ നോക്കി അവൾ നിന്നപ്പോൾ , എന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ നിന്നു .
അവളുടെ കുസൃതിയും കളിയും കൊഞ്ചലും ആ തണുത്ത അന്തരീക്ഷം ഒരുപാട് പോസ്റ്റീവ് എനർജി അവന് നൽകി
“ ചേച്ചി പോകാം …”
“ഉം…. അപ്പുവേട്ടാ പോകാം … “
“ഉം …”
“ ഇതെന്താ ഇങ്ങനെ നോക്കുന്നെ “
“ ഉം…. നിന്നെ ഇഷ്ടമായതുകൊണ്ട “
ആ ചുണ്ടുകൾ വിടർന്നു തേൻ നിറഞ്ഞത് പോലെ തോന്നി ആ ചുവന്ന ചുണ്ടുകൾ
അവൾ എന്റെ കണ്ണിലേക്ക് നോക്കി
കണ്മഷി എഴുതിയ കണ്ണുകൾ
സ്നേഹം നിറഞ്ഞുനിൽക്കുന്ന കണ്ണുകൾ
ഞങ്ങൾ പരസ്പരം കണ്ണുകളിൽ മാത്രം നോക്കി നിന്നു .
“ അതേ മക്കളെ പോണ്ടേ … നാട്ടുകരെകൊണ്ട് പറയിപ്പിക്കാൻ ഇരിക്കുവാണോ “