കുഞ്ചു കുട്ടികളെ ഉറക്കുകയും
അച്ഛമ്മയും ,അച്ഛച്ഛനും ഉറങ്ങാൻ മുറിയിലും കയറി
അച്ഛനും മുറിയിൽ കയറി കിടന്നു
അപ്പുവും ചെറിയച്ഛനും തുണിക്കടയിലെ കണക്കുകൾ എഴുതുന്ന കാര്യവും ഡിസ്‌കൗണ്ട് കൊടുക്കുന്നതും, ഒക്കെ സംസാരിക്കുകയായിരുന്നു
അടുക്കള പണി ഏതാണ്ട് തീർത്ത് ‘അമ്മ മുറിയിലേക്കും കുഞ്ഞമ്മയും അമ്മുവും മുകളിലേക്കും കയറി വന്നു
“ അല്ല മാഷേ ഉറങ്ങുന്നൊന്നുമില്ലേ”
“ആ ദേ വരുന്നെടി ഇവനെ ഇതൊക്കെ ഒന്ന് മനസിലാക്കി കൊടുക്കട്ടെ “
സംസാരത്തിനിടയിൽ ഷീജ മോഹനന്റെ പുറകിലും അമ്മു അപ്പുവിന്റെ പുറകിലും നിന്ന് അവരെ ശ്രെദ്ധിച്ചുകൊണ്ടേ ഇരുന്നു.
“ ആ അപ്പൊ ഇത്രേ ഉള്ളു കാര്യങ്ങൾ , ബാക്കി ഒക്കെ നാളെ വൈകിട്ട് കടയിൽ വരുമ്പോ വിശദമായി നോക്കാം “
“ ആ ഓക്കെ “
“ആ എന്നാ ശെരി … ഭാ നടക്ക് ..”
മോഹനൻ ഷീജയേയും കൂട്ടി അവരുടെ മുറിയിലേക്ക് നടന്നു
“ അപ്പുവേട്ടാ , നാളെ എത്രമണിക്കാ പോകേണ്ടത്”
“ഒരൂ……… 9 മാണി ഒക്കെ ആകുമ്പോ”
“ ആ ഒക്കെ , ഞാൻ പോട്ടെ ഉറങ്ങാൻ “