അപ്പു ഒരു അർധ സമ്മതം മൂളി
അമ്മു അവനെ നോക്കി ചിരിച്ചു
“ പോടി…”
“ ആ വാടാ അത്താഴം കഴിക്കാം വിശക്കുന്നു വല്ലാതെ …വാടി അമ്മു “
അവര് താഴെ എത്തിയപ്പോൾ അച്ഛനും അച്ഛച്ഛനും അച്ഛമ്മയും ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു . അമ്മു അടുക്കളയിൽ പോയി അമ്മയെയും കുഞ്ഞമ്മയെയും ഭക്ഷണം എടുക്കാൻ സഹായിച്ചു .
“ അമ്മു മോളീ ചോറും കറിയും കൊണ്ട് വച്ചേക്ക് “
“ശെരിയമ്മേ “
“ ഷീജെ പ്ലേറ്റും വെള്ളവും എടുത്തേക്ക് “
അവരെല്ലാവരും ടേബിളിൽ ഭക്ഷണം നിരത്തി സ്ത്രീകൾ വിളമ്പാൻ തുടങ്ങി .
“ചേച്ചീ നാളെമുതൽ അപ്പുവാണ് തുണിക്കടയിലെ കാര്യങ്ങൾ നോക്കുന്നത്”
“ആഹാ കൊള്ളാലോ “
“ആ പോയി പഠിക്കട്ടെ ഇന്നല്ലെങ്കിൽ നാളെ ഇവനും നോക്കേണ്ടതല്ലേ പഠിക്കട്ടെ , എനിക്ക് ഒരു താങ്ങും ആവുമല്ലോ “
“ഉം …”
അങ്ങനെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് അവരുടെ ആ ദിവസം അവസാനിക്കാറായി , അമ്മുവും , അമ്മയും , കുഞ്ഞമ്മയും അടുക്കളയിൽ പണികൾ തീർത്തുകൊണ്ടിരിക്കുകയാണ് .