വളരെ അധികം പേടിയോടെ അവൻ അവളെയും എടുത്ത് മുറിയിലേക്ക് നടന്നു .
കുഞ്ചു ഉറക്കത്തിൽ ആയിരുന്നു
“പറ എന്താ… എന്താ മോളെ പറ്റിയെ”
അവൾക്ക് സംസാരിക്കാൻ കൂടുതൽ ഊർജ്ജം കിട്ടിയിരുന്നില്ല
“അപ്പുവേട്ടാ പേടിക്കണ്ട … ഞാൻ നാളെ പറയാം എനിക്കൊന്നുമില്ല.. പോയി കിടക്ക് ..പ്ലീസ് “
അവൻ മനസ്സില്ലാ മനസ്സോടെ അവന്റെ മുറിയിലേക്ക് നടന്നു
മനസ്സ് അപ്പോഴും അവളുടെ അടുത്ത് തന്നെ ആയിരുന്നു .
“അപ്പുവേട്ടാ …. എണീറ്റേ”
അമ്മുവിന്ടെ ആ വിളികേട്ടാണ് അപ്പു ഉറക്കം ഉണർന്നത്
‘ഇന്നലെ എപ്പഴാ ഞാൻ ഉറങ്ങിയത്’
ഇന്നലെ കരഞ്ഞ അമ്മു ഇന്നിതാ ഒരു കുഴപ്പവും ഇല്ലാതെ മുറി അടിച്ചു വരുന്നു
അതൊക്കെ സ്വപ്നമായിരുന്നു
“അമ്മു നീ ഇന്നലെ എന്തിനാ കരഞ്ഞെ “
“അതൊന്നുമില്ല … രാവിലെ കിണുങ്ങിക്കൊണ്ടിരിക്കാതെ പോയി പല്ല് തേക്കുന്നുണ്ടോ .”
‘അപ്പൊ സ്വപ്നമല്ല .. പക്ഷെ ഇന്നലെ ഒന്നും സംഭവിക്കാത്തത് പോലെ ഇവളിതെങ്ങനെ പെരുമാറുന്നു’
അല്ലേലും ഈ പെണ്ണുങ്ങൾ മനസ്സിൽ ഒതുക്കി പുറമെ ഒന്നും നടന്നില്ല എന്ന് കാണിക്കാൻ മിടുക്കരാണ്