“ കുഞ്ചുനെ വിളിക്കട്ടെ “
“ വേണ്ട “ വളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു . അവൾ വേറെ ഒന്നും ചോദിക്കാതെ സോപ്പും ടോർച്ചും എടുത്ത് അവന്റെ കൂടെ നടന്നു
“ ഇന്ന് എങ്ങാനുണ്ടായിരുന്നു ഷോപ്പിൽ “
“ ഹോ എന്ടെ അമ്മുവേ എന്തോരം പെണ്ണുങ്ങളാ .. വായി നോക്കി ഞാൻ മടുത്തു “
അവൾ ദേഷ്യ ഭാവത്തിൽ അവനെ നോക്കി , അവൻ കാണാത്തതായി ഭാവിച്ചു
“ഓരോന്നിനെ ഒക്കെ കാണുമ്പോൾ ഹോ രോമം വരെ എണീറ്റു നിൽക്കും “
“ ദേ മനുഷ്യ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ … അവനും അവന്ടെ പെണ്ണുങ്ങളും “
“ഹാ ഞാൻ ഒരു സത്യം പറഞ്ഞതല്ലേ “
“ എന്നാ ആ പെണ്ണുങ്ങളേം കൂട്ടി കുളിക്കാൻ പോ “
“അയ്യോ എന്റെ അമ്മുട്ടീ പോവല്ലേ … ഞാൻ കുറെ പെണ്ണുങ്ങൾ എന്നല്ലേ പറഞ്ഞുള്ളു , അമ്മുട്ടിയേക്കാൾ ഭംഗി ഉണ്ടെന്നു പറഞ്ഞില്ലല്ലോ “
“ എനിക്കൊന്നും കേൾക്കേണ്ട “
“ എന്റെ അമ്മുട്ടിയല്ലേ പിണങ്ങല്ലേ”
“പിന്നെ സ്നേഹിക്കുന്ന ആള് കണ്ട പെണ്ണുങ്ങളെ പറ്റി വർണിച്ച ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല “
“അച്ചോടാ … അതേനിക്കറിയ പൊന്നേ .. ഒരു പെണ്ണിന് മറ്റൊരിത്തിയെ പറ്റി പറഞ്ഞാൽ പിടിക്കില്ലന്ന് “
“ദേ …. ആ “