ഒരു തുടക്കകാരന്‍റെ കഥ 4

Posted by

അവൻ അവിടെ ഇരുന്ന് കാഞ്ഞമ്മയ്ക് കാപ്പ പൊളിച്ച് സഹായിച്ചു .

അപ്പഴേക്കും ചെറിയമ്മയും അച്ഛമ്മയും അമ്മുവും തിരിച്ചെത്തി

“ ഷീജെ മോഹനേട്ടൻ വന്നോ “

“ ഇല്ല ചേച്ചി വന്നില്ല “

“അയ്യോ വൈകി അനി 5 മാണി ആകുമ്പോഴേക്കും വീട്ടിൽ എത്തും … അമ്മു അവനാ പറമ്പിൽ കാണും നി ഒന്ന് വിളിച്ചിട്ട് വന്നേ”

അപ്പു അവളെയും അവൾ അപ്പുവിനെയും ഒന്ന്‌ നോക്കി എന്നിട്ട് അവൾ മോഹനനെ വിളിക്കാൻ പോയി

“ ചെറിയച്ഛൻ എന്നാ ചെറിയമ്മേ വരുക “

“ പോയതല്ലേ ഉള്ളു ഒരു 6 മാസം ഒക്കെ കഴിയുമെന്ന തോന്നുന്നെ”

“ പശു പ്രസിവിക്കാറായില്ലേ ചേച്ചി “

“ആ ആയി ഒരു മാസം കൂടി കഷ്ടിച്ച് … അത് കഴിഞ്ഞിട്ടുവേണം ഒന്നിനെ കൊടുക്കാൻ നോക്കി മടുത്തു , കഴിഞ്ഞാഴ്ച ഒരു കളിനെക്കുടി വാങ്ങിച്ചു “

“ഓ .. പുല്ലൊക്കെ ഉണ്ടോ “

“ആ അത്യാവശ്യം “

“ഷീജെ എന്റെ കാപ്പികളർ ഷർട്ട് ഇവിടെ” പറമ്പിൽ നിന്നും വരുന്നവഴി മോഹനൻ ചോദിച്ചു

“ അതാ ആ ചയിപ്പിൽ വിരിച്ചിട്ടിട്ടുണ്ട് “

“ വേകം നോക്ക് ചേട്ടാ സമയം ഒരുപാടയി”

“ഞാൻ ദാ റെഡി ആയി ഡ്രസ് മറുകയെ വേണ്ടു നി സാധനങ്ങൾ വല്ലതും എടുക്കാനുണ്ടേൽ വണ്ടിയിൽ എടുത്ത് വയ്ക്ക് “

“ ഓ ഇവിടന്നിനി എന്തുകൊണ്ടുപോകാന മിക്ക സാധനങ്ങൾ അവിടെയും ഉണ്ട് “

‘അമ്മ അപ്പഴേക്കും അടുക്കളയിൽ നിന്നും ഇറങ്ങി വന്ന്

“ പന്നി ഇറച്ചി ആയിട്ട് കൊണ്ടുപോകുന്നു അതോ വരട്ടിയത് എടുക്കുന്നു”

“ഓ വെച്ചത് വേണ്ട ചേച്ചി ഞാൻ അവിടെ ചെന്നിട് ആക്കികൊളം “

“ അപ്പു നീ ആ വാഴേന്ന് 2 കോല കൂടി കൊത്തിക്കെ “

Leave a Reply

Your email address will not be published. Required fields are marked *