ഒരു തുടക്കകാരന്‍റെ കഥ 4

Posted by

“ അമ്മുട്ടീ …..”

“ഉം…….”

വീണ്ടും നിശബ്ദത എന്തൊക്കയോ ചോദിക്കണം , പറയണം എന്ന് രണ്ടു പേർക്കും ഉണ്ടെങ്കിലും ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ .

“ വീട്ടിലേക്ക് പോകാം “ അമ്മു പറഞ്ഞു

“ ഉം .. പോകാം “

അവര് അകത്തേക്ക് നടന്നു . വിലക്ക് കത്തിച്ചു പ്രാർത്ഥനയും കഴിഞ്ഞ് അപ്പു മുറിയിലേക്ക് നടന്നു , പുറകെ അമ്മുവും , അമ്മുവിന്ടെ പുറകെ കുഞ്ചുവും അവളുടെ പുറകെ കുട്ടികൾ 2 പേരും.

അപ്പു കട്ടിലിൽ കയറി കിടന്നു , അമ്മു അപ്പുവിന്റെ വയറിനു അരികിലായി ഇടത് വശത്തും കുഞ്ചു അമ്മുവിന്ടെ വലതു വശത്ത് അപ്പുവിന്റെ ഇടത് കാലിനു അരികിലായും.

കുട്ടികൾ കട്ടിലിൽ കയറി കളികളും , അമ്മുവും കുഞ്ചുവും ഓരോരോ കാര്യങ്ങൾ സംസാരിക്കുമ്പോഴും അപ്പു അമ്മുവിൽ മാത്രം ശ്രെദ്ധിച് , പ്രണയ പരവശനായി നോക്കി നിന്നു

അല്ലെങ്കിലും പ്രേമിക്കാൻ തുടങ്ങിയാൽ കണ്ണും മൂക്കും കാര്യമായി പ്രവർത്തിക്കില്ല എന്നാണല്ലോ .

ധാവണിയുടെ ഇടയിലൂടെ അവളുടെ മനോഹരമായ കുഞ്ഞു മടക്കുകൾ ഉള്ള വയർ അവൻ നോക്കി നിന്നു പോയി.

അവന്റെ ഇടതുകൈ പതിയെ അവിടേക്ക് നീങ്ങി . പതിയെ ആ ഉടയാത്ത കുഞ്ഞുവയറിൽ തൊട്ടു . അവൾ പെട്ടന്നൊരു ശ്വാസം എടുത്തു പോയി.

അപ്പോഴേക്കും അപ്പുവിന്റെ കൈ പത്തി ആ വയറിൽ ചേർത്ത് വച്ചു. കുഞ്ഞുവിനോട് സംസാരിക്കുന്നതിനിടയിൽ അമ്മു അവനെ ഒന്നു നോക്കി അവന്ടെ കൈ തട്ടി മാറ്റി

അപ്പു ഇതൊന്നും കാര്യമാക്കാത്ത വീണ്ടും അവന്റെ കൈ അവളുടെ വയറിൽ വച്ചു . അവൾ കൈ മുട്ടുകൊണ്ട അവന്റെ കൈ വയറിൽ ചേർത്ത് അമർത്തി പിടിച്ചു . കുഞ്ചുവിനോട് സംസാരിക്കുമ്പോൾ അവളുടെ വാക്കുകൾ മുറിയതിരിക്കാൻ അവൾ വളരെയധികം കഷ്ടപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *