അശ്വതിയുടെ ഭർതൃപിതാവ് [അച്ചായൻ]
Aswathiyude Bharthru pithavu bY Achayan
നിനക്കൊന്ന് സംസാരിച്ചൂടെ അശ്വതി ഹരിയേട്ടനോട്,
ഇത്രക്ക് പാടില്ലാട്ടോ ഇത് കുറച്ച് കൂടുതലാ,
എത്ര വട്ടം നിന്നോട് സംസാരിക്കാൻ ശ്രമിച്ചതാ ഹരിയേട്ടൻ, ഇത്രക്ക് ഗമ പാടില്ല..
അശ്വതി വേദനയോടെ വനജയെ നോക്കി
,തന്റെ എല്ലാ അവസ്ഥകളും അറിയുന്ന പ്രിയ കൂട്ടുകാരി നീയും ?
ദരിദ്രനായ അച്ഛന്റെ മൂന്ന് പെൺമക്കളിൽ മൂത്തവളായ തനിക്ക് കുബേര പുത്രനോട് പ്രണയം നിഷിദ്ധമല്ലേ,
വനജയെന്തേ അത് മനസ്സിലാകുന്നില്ല
വേദനയോടെ നിൽക്കുന്ന ഹരിയെ അവൾ നിസ്സഹായതയോടെ തിരിഞ്ഞു നോക്കി
..അതെ ആ മനുഷ്യൻ കാത്തു നിൽക്കുന്നത് നിനക്ക് വേണ്ടിയാണ് എന്നെങ്കിലും ഒരുനാൾ നീ അയാളെ ഇഷ്ടപ്പെടും എന്ന വിശ്വാസത്തിൽ, ഇഷ്ടമില്ലെങ്കിൽ അത് തുറന്നു പറ അല്ലാതെ ഇങ്ങനെ ഇട്ട് കുരങ്ങ് കളിപ്പിക്കരുത് അശ്വതി..
അശ്വതിയുടെ മനസ്സ് നീറി
ദുഃഖഭാരത്താൽ കണ്ണുകൾ നിറഞ്ഞു
..നിനക്ക് വേണ്ടി ഞാൻ സംസാരിക്കാം വനജേ. ഇതിന്റെ പേരിൽ നീ എന്നോട് പിണങ്ങാതിരിക്കാൻ വേണ്ടി മാത്രം..
ഉറച്ച കാൽ വെയ്പ്പോടെ അശ്വതി ഹരിയുടെ അടുത്തേക്ക് നടന്നു
.. ഹരിയേട്ടാ..
കുയിൽ നാദം പോലെയുള്ള അവളുടെ സ്വരം കുളിർ മഴയായി അവന്റെ മനസ്സിൽ പെയ്തിറങ്ങി
മിഴികൾ ഉയർത്താതെ അവൾ പറഞ്ഞു തുടങ്ങി
.. എന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഹരിയേട്ടൻ ഇവിടെ നിൽക്കുന്നത് എന്ന് എനിക്കറിയാം,
സ്നേഹത്തിന്റെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കാൻ എനിക്കാവില്ല, ഒരിക്കലും നമുക്ക് ഒന്നാവാനും കഴിയില്ല എന്ന് ഹരിയേട്ടന് അറിയാം, കാരണം പാവപ്പെട്ടവർക്കും പണക്കാർക്കും ഇടയിൽ വലിയൊരു മതിലുണ്ട്, ആ മതിലിനപ്പുറം പൊട്ടിപൊളിഞ്ഞ കൂരയിലാണ് എന്റെ ജീവിതം,