എന്നാൽ വേറെ ഒരാണിന്റെ ഭാര്യയായി മാത്രം ഞാൻ ജീവിക്കില്ല. നാളെ ആ കല്യാണം നടക്കില്ല മനുവേട്ടാ അതിന് ആരൊക്കെ നിര്ബന്ധിച്ചാലും ഞാൻ സമ്മതിക്കില്ല. ഇനി ആ കല്യാണപ്പന്തൽ വരെ എന്നെ എത്തിച്ചാലും എന്റെ ശവത്തിലെ കുമാർ താലികെട്ടു. അത് മനുവേട്ടൻ ഓർത്തു വെച്ചോ. ഒരു നിമിഷം മിണ്ടാതിരുന്നിട്ട് മാനസ അവന്റെ മുഖത്തേക്ക് നോക്കി. ഒന്നും മിണ്ടാതെ അവൻ നില്കുന്നത് കണ്ടപ്പോൾ അവൾക്കു ഒരല്പം ദേഷ്യം തോന്നി. അവൾക്കു പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. പോകുവാണെന്നു പറഞ്ഞു. അവൾ തിരിഞ്ഞു. എന്നാൽ അവൾ പെട്ടന്ന് തിരിഞ്ഞു വീണ്ടും അവനെ കെട്ടിപിടിച്ചു അവന്റെ ചുണ്ടോട് അവളുടെ ചുണ്ട് ചേർത്തു.