നീ വന്നോ.. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു..
ഞാൻ പറഞ്ഞു എന്താ കാര്യം..
അയാൾ പറഞ്ഞു.. കാര്യം നിന്റെ അച്ഛനോട് പറഞ്ഞിടുണ്ട്..
ഞാൻ പറഞ്ഞു എന്താ..
അയാൾ നിനക്കൊരു വിവാഹാലോചന കൊണ്ട് വന്നതാ..
പയ്യൻ നിന്നെ ഒരിക്കൽ കണ്ടതാ…
ഞാൻ പറഞ്ഞു എനിക്കിപ്പോൾ കല്യാണം വേണ്ട..
അച്ഛൻ പറഞ്ഞു അതെന്താ മോളെ..
നിനക്കും വേണ്ടേ ഒരു ജീവിതം..
ഞാൻ പറഞ്ഞു ധന്യ ചേച്ചിയുടെ കഴിഞ്ഞിട്ടു മതി എനിക്ക്..
അപ്പോൾ രവി പറഞ്ഞു.. ഇങ്ങനെ ഒരു നല്ല ആലോചന ഇനി വരില്ല പയ്യൻ എൻജിനിയറ..
ഞാൻ പറഞ്ഞു എനിക്ക് വേണ്ട.. അച്ഛൻ പറഞ്ഞു എന്താ മോളെ…
ഇങ്ങനെയൊന്നും പറഞ്ഞു അച്ഛനെ വേദനിപ്പിക്കാതെ നിങ്ങളെയൊക്കെ ഒരു കരയ്‌ക്കെത്തിച്ചാലേ അച്ഛനു സ്വസ്ഥമായി ഇരിക്കാൻ പറ്റു..
ഞാൻ പറഞ്ഞു എന്നാലും… അച്ഛ…അത്..
അച്ഛൻ പറഞ്ഞു മോളൊന്നും പറയേണ്ട സമ്മതിച്ചേ പറ്റു.
ഞാൻ ഒന്നും മിണ്ടാതെ അകത്തു പോയി..
എന്റെ മനസ്സിൽ വിഷ്‌ണു മാത്രമായിരുന്നു അവനെ അത്ര മാത്രം ഞാൻ സ്നേഹിച്ചിരുന്നു…
അവനെ ഞാൻ ഫോൺ വിളിച്ചു പക്ഷെ റിങ് ചെയ്തതല്ലാതെ അവൻ എടുത്തില്ല..
അവനും എന്നെ..
ഇല്ല… അവൻ എന്നെ ചതിക്കില്ല..
ഞാൻ സ്വയം ആശ്വസിച്ചു..
ഞാറാഴ്ച എന്നെ പെണ്ണ് കാണാൻ അവർ വരുമെന്ന് അച്ഛൻ വന്നു പറഞ്ഞു..
ഞാൻ ആകെ പെട്ട അവസ്ഥയിൽ ആയി..
അവൻ വിളിച്ചു ഫോൺ എടുക്കുന്നുമില്ല ഇവർ വന്നു എന്നെ ഇഷ്ടപെട്ടാൽ മറിച്ചൊന്നും എനിക്ക് പറയാൻ പറ്റില്ല…
ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു…
അങ്ങനെ ഞാറാഴ്ച അവർ എന്നെ കാണാൻ വന്നു കാറൊക്കെ കണ്ടാൽ അറിയാം നല്ല ക്യാഷ് പാർട്ടിയാണ്..
അവനെ ഞാൻ ഒന്നു ഒളിഞ്ഞു നോക്കി…
കറുത്തിട്ടാണ്..
നല്ല തടിയുണ്ട്…
നല്ല പൊക്കവും…
അവരെ അച്ഛൻ അകത്തേക്കു ആനയിച്ചു.. ഇരുത്തി
അച്ഛൻ എന്നെ വിളിച്ചു മോളെ മീനു ചായ ആയില്ലേ..