‘ഒരു ഫയല്‍ തപ്പി ചെന്നപ്പോള്‍ നോക്കിയതാ…….. ഹും …പൈസ കാണുമായിരിക്കും …ഞാനിന്നലെ വെച്ച സ്ഥലത്ത് “
” ശ്ശൊ …അവിടൊന്നും ഇല്ലാ “
” അല്ലാതെ എവിടെ വെക്കാനാ അന്നക്കുട്ടി ..പൈസ ..ഇല്ല ‘
‘ ഉണ്ട് ‘
‘ ഇല്ല ….ഞാന്‍ വെച്ചിടത്തെ കാണൂ …”
‘ അല്ല ….’ സിസിലി ബുക്കുകള്‍ അടുക്കി കൊണ്ട് തുടര്‍ന്ന് …അവള്‍ക്കു ചിരിയും സന്തോഷവും ഒക്കെയാണ് വരുന്നത് .അവന്റെ കുസൃതിയും വര്‍ത്തമാനവും ഒക്കെ കണ്ട്
‘ പന്തയം ഉണ്ടോ ?’
‘ ആം “
‘ എത്ര രൂപ “
‘ പൈസക്ക് ഒന്നുമില്ല ‘
” കണ്ടോ ..കണ്ടോ ..അപ്പൊ അവിടെ തന്നെയാ ഉള്ളെ …അതാ പന്തയം വെക്കാത്തെ ‘
‘ എങ്കില്‍ ശെരി …..അമ്പതു രൂപ ‘
” അമ്പതു രൂപയോ …ഹും ..ശെരി …..അവിടെ ഉണ്ടേല്‍ അമ്പതു രൂപ അന്നക്കുട്ടി തരണം ..ഇല്ലേല് ഞാന്‍ ആയിരം രൂപ തരും,”
‘ ശെരി “
ടോണി എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു ..അവന് വരുന്നത് കണ്ടു സിസിലി താഴെയിറങ്ങി
‘ ഞാന്‍ നോക്കാന്‍ പോകുവാ ‘
‘ അയ്യോ …അത് വേണ്ട ‘ സിസിലി അയ്യടാന്നായി…ഇതില്‍ വല്യ കുരിശു കിടക്കുന്നത് അവള് ഓര്‍ത്തില്ലായിരുന്നു
” പിന്നെ എങ്ങനാ ..അന്നക്കുട്ടി നുണ പറയും ..ഞാന്‍ നോക്കാന്‍ പോകുവാ ‘
സിസിലി അവന് വരുന്നതിനനുസരിച്ച് പുറകോട്ടു നീങ്ങി ഷെല്‍ഫില്‍ ചാരി നിന്നു