“പൈസ എനിക്കിപ്പ കിട്ടണം …നാളെ ചന്തക്കു പോകാന്‍ ഉള്ളതാ ‘
‘ കാസിമിക്ക ….പൈസ കിട്ടിയാലുടനെ തന്നേക്കാം ‘ സിസിലി അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു
‘ ഉവ്വ ,… ആകെ കിട്ടുന്നത് പത്തോ ആറായിരമോ കാണും … നിങ്ങക്കും ആവശ്യങ്ങളില്ലേ ? കിട്ടുന്നതിന്നു പകുതി എനിക്ക് തരും … പിന്നേം വേണോല്ലോ പലചരക്കും മറ്റും …” കാസിം ഒന്ന് നിര്‍ത്തി പതുക്കെ അവളുടെ അടുത്തേക്ക് വന്നു
” ചേച്ചി ഒരു കാര്യം ചെയ്യ് ….ഉച്ചക്ക് ഒരു മണിയാകുമ്പോ ഞാന്‍ ഉണ്ണാനായി തട്ടിടും …പുറകിലെ വാതില്‍ തുറന്നാരിക്കും ഇരിക്കുന്നെ …അതിലെ കേറി പോരെ …ഒരു മാസത്തേക്കുള്ള സാധനം തന്നേക്കാം ‘
അപ്പു പെട്ടന്ന് പുറത്തേക്കു കുതിച്ചു ..നീതു അവനെ കേറി വട്ടം പിടിച്ചു
സിസിലി ഒന്നും പറയാതെ അകത്തേക്ക് കയറി ..പിള്ളേര് വല്ലതും കേട്ട് കാണുമോന്നുള്ള വിഷമമായിരുന്നു അവളില്‍.
സിസിലി അകത്തേക്ക് കയറിയപ്പോള്‍ അപ്പു ദേഷ്യം കൊണ്ട് ഭിത്തിയില്‍ ഇടിക്കുന്നതാണ് കണ്ടത്
‘ അപ്പു ….നീയെന്താ ഈ ചെയ്യുന്നേ ?’ ‘
” കുഞ്ഞേച്ചി വിട്ടില്ലാഞ്ഞിട്ടാ ….അല്ലെ ഞാനാ പട്ടിയെ അടിച്ചേനെ ‘
‘ ഉവ്വ ..എന്നിട്ടെന്നത്തിനാ? അയാളുടെ ചവിട്ട് കൂടി മേടിച്ചിട്ട് നിന്റെ ആശുപത്രി ചെലവ് കൂടി എടുക്കാനോ?”
‘ അമ്മെ …ഇന്നലേം അയാളെന്നെ കൂട്ടുകാരുടെ മുന്നി വെച്ച് തെറി വിളിച്ചു …അത് പോട്ടെ ..വീട്ടിലിരിക്കുന്നവരെ കൂടി പറയുന്നതാ സങ്കടം …നോക്കിക്കോ …ഒരു ദിവസം ഞാന്‍ അയാള്‍ക്കിട്ട് പൊട്ടിക്കും ‘
‘ എന്താടാ അയാള്‍ പറഞ്ഞെ …?’
‘ അത് ….”
” എന്താടാ പറ ‘